മലയാള സിനിമാപ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത പ്രിയദർശൻ ചിത്രമാണ് ‘ചിത്രം’. 1988ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ, രഞ്ജിനി, നെടുമുടി വേണു, ലിസി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഹ്യൂമറും ഡ്രാമയും കോർത്തിണക്കിയ തിരക്കഥയുടെ ക്ലൈമാക്സ് ഇന്നും വേദനയോടെ മാത്രമേ മലയാളികൾക്ക് ഓർക്കാൻ കഴിയൂ. എത്രകണ്ടാലും മതിവരാത്ത ചിത്രം എന്ന സിനിമ ഷൂട്ട് ചെയ്ത് പൂർത്തയാക്കിയld ഒന്നര വർഷത്തോളമെടുത്താണെന്ന് സംവിധായകൻ പ്രിയദർശൻ പറയുന്നു.
സിനിമ തുടങ്ങി അഞ്ച് ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ നടി രഞ്ജിനി അസുഖബാധിതയായി. അൾസറിന്റെ പ്രശ്നം കാരണം രഞ്ജിനി ചികിത്സയിലായതോടെ ഷൂട്ടിംഗ് മുടങ്ങി. സിനിമയിൽ കല്യാണി എന്ന നായികാ കഥാപാത്രമായിരുന്നു രഞ്ജിനിയുടേത്. പിന്നീട് ‘വെള്ളാനകളുടെ നാട്’ റിലീസ് ചെയ്തതിന് ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നത്. അഞ്ച് ദിവസത്തെ ഷൂട്ടിംഗ് മാസങ്ങൾക്ക് ശേഷം വീണ്ടും തുടങ്ങിയപ്പോൾ സിനിമയിലെ എല്ലാ അഭിനേതാക്കളും അസാധ്യമായ Continuity-യാണ് കാഴ്ചവച്ചത്. ഒരു വർഷത്തിന് മുൻപ് എടുത്ത സീനിന്റെ ബാക്കി പോർഷനുകൾ ഷൂട്ട് ചെയ്യുമ്പോൾ കണ്ടിന്യൂവിറ്റി നിലനിർത്താൻ സൂക്ഷ്മമായ കാര്യങ്ങൾ വരെ മോഹൻലാലും ശിവാജി ഗണേശനും ശ്രദ്ധിച്ചിരുന്നുവെന്നും പ്രിയദർശൻ ഓർത്തു.















