ന്യൂഡൽഹി: 25 കോടി രൂപയുടെ കൊക്കെയ്നുമായി നൈജീരിയൻ പൗരൻ ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ. ദുബായിൽ നിന്ന് വരുംവഴിയാണ് ഇയാളെ പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു.
സംശയം തോന്നി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടാനായത്. ആദ്യം 26 ക്യാപ്സ്യൂളുകൾ യാത്രക്കാരൻ ചോദ്യം ചെയ്യലിനിടെ പുറത്തേക്ക് തുപ്പിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ വൈദ്യ പരിശോധനയ്‌ക്ക് വിധേയനാക്കിയതോടെ 56 ക്യാപ്സ്യൂളുകൾ കൂടി കണ്ടെടുത്തു.
കണ്ടെടുത്ത മയക്കുമരുന്ന് കൊക്കെയ്ൻ ആണെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചു. 1.660 കിലോഗ്രാം കൊക്കെയ്ൻ ആണ് പൗഡർ രൂപത്തിൽ ക്യാപ്സ്യൂളാക്കി വിഴുങ്ങി കടത്താൻ ശ്രമിച്ചത്. വിപണിയിൽ ഇതിന് ഏകദേശം 24.90 കോടി രൂപ വരും.