സംവിധായകൻ ആകാൻ ചെയ്യുന്ന സിനിമയല്ല ബറോസ്; എന്നിലേക്ക് എത്തിപ്പെടുകയായിരുന്നു: മോഹൻലാൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സംവിധായകൻ ആകാൻ ചെയ്യുന്ന സിനിമയല്ല ബറോസ്; എന്നിലേക്ക് എത്തിപ്പെടുകയായിരുന്നു: മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2024, 07:49 pm IST
FacebookTwitterWhatsAppTelegram

ഒരു സിനിമയുടെ സംവിധായകൻ ആകണമെന്ന് കരുതിയല്ല, ബറോസ് സംവിധാനം ചെയ്യാൻ തീരുമാനിച്ചതെന്ന് നടൻ മോഹൻലാൽ. സംവിധാനം എന്ന് പറയുന്നത് വലിയൊരു ജോലിയാണ്. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. പണ്ട് കാലങ്ങളിൽ ഇത്രയും ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. സിനിമ സംവിധാനം ചെയ്യുന്നത് എങ്ങനെയെങ്കിലും ചെയ്യാമെന്ന് പറ്റില്ലല്ലോ. അതിന് നല്ല ടെക്നീഷ്യൻസിനെ വച്ച് ചെയ്യിപ്പിക്കണമെന്നും മോഹൻലാൽ പറഞ്ഞു. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.

“എന്തെങ്കിലും വ്യത്യസ്തമായത് ചെയ്യാമെന്ന തോന്നലാണ് ബറോസിലെത്തിയത്. ആരും ചെയ്യാത്ത കാര്യം ചെയ്യുമ്പോഴാണ് അതിനൊരു സവിശേഷത ഉണ്ടാകുന്നത്. ത്രിഡി സിനിമ ചെയ്യാൻ പറ്റുമോ എന്ന് ഞാൻ രാജീവ് കുമാറിനോട് ചോദിച്ചു. പക്ഷേ, കണ്ണാടി വച്ചൊക്കെ കാണണം. സിനിമ മുഴുവൻ അങ്ങനെയായിരിക്കില്ല, ഇടയ്‌ക്കൊക്കെ വെക്കേണ്ടിവരും. ഇത് ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചപ്പോൾ ചെലവ് വളരെ കൂടുതലാണെന്ന് മനസിലായി”.

“ഒരു സ്ഥലത്ത് ചെയ്തുകഴി‍ഞ്ഞാൽ അത് മറ്റൊരിടത്തേക്ക് പോകുകയാണെങ്കിൽ ടെക്നിക് സൈഡ് ഭയങ്കര ബുദ്ധിമുട്ടായിരിക്കും. മൈ ഡിയർ കുട്ടിച്ചാത്തൻ കഴിഞ്ഞ് ത്രിഡിയായി ഇറങ്ങിയത് ചുരുക്കം ചില സിനിമകൾ മാത്രമാണ്. പക്ഷേ, അതിൽ ചിലത് വിജയിച്ചതുമില്ല. അങ്ങനെയാണ് ഈ സിനിമയുടെ കഥയിലേക്ക് വരുന്നത്. പിന്നീട് സിനിമ ആര് സംവിധാനം ചെയ്യും എന്നായിരുന്നു ചിന്തിച്ചത്. കുറച്ച് ആളുകളുടെ പേരുകൾ ആലോചിച്ചു. ആരും ചെയ്യുന്നില്ലെന്ന് അറിഞ്ഞപ്പോൾ ഞാൻ തന്നെ ഏറ്റെടുത്തു”.

40 വർഷം കഴിഞ്ഞിട്ടാണ് ഒരു ത്രിഡി ചിത്രം ഉണ്ടാകുന്നത്. എല്ലാവരും അത് കാണാനുള്ള സന്തോഷത്തിലാണ്. അതിൽ അഭിനയിച്ചവരൊക്കെ പുറത്ത് നിന്നുള്ളവരാണ്. സ്പെയിൻ, യുകെ, പോർച്ചു​ഗൽ എന്നിവിടങ്ങളിലുള്ള ആർട്ടിസ്റ്റുകളാണ് സിനിമയിലുള്ളത്. സം​ഗീതം ചെയ്യാൻ ഹോളിവുഡിൽ നിന്നാണ് ആളുകൾ വന്നിരിക്കുന്നത്. അങ്ങനെയാണ് ഇതൊരു പാൻ ഇന്ത്യൻ സിനിമയായി മാറിയത്. ഫാന്റസി സിനിമയാണിത്. പല കാരണങ്ങൾ ഉള്ളതിനാൽ റിലീസ് തീയതിയൊക്കെ മാറ്റിയിട്ടുണ്ട്. കുട്ടികൾക്കായുള്ള സിനിമയാണിത്. ബറോസ് തിയേറ്ററിൽ കാണാനുള്ള ആകാംക്ഷയിലാണ് ഞങ്ങൾ എല്ലാവരുമെന്നും മോഹൻലാൽ പറഞ്ഞു.

Tags: mohanlalbarozDirection
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies