ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പല ദന്ത വിദഗ്ധരും ഇക്കാര്യം നിർദ്ദേശിക്കാറുമുണ്ട്. എന്നാൽ ഒരേ ബ്രഷ് തന്നെയാണോ കാലങ്ങളോളമായി ഉപയോഗിക്കുന്നത്? എത്ര നാളത്തെ ഇടവേളയിൽ ടൂത്ത് ബ്രഷ് മാറ്റണം? തുടർച്ചയായി ഒരേ ടൂത്ത് ബ്രഷ് തന്നെ ഉപയോഗിച്ചാൽ എന്താണ് കുഴപ്പം എന്നൊക്കെ ചിന്തിക്കാത്തവർ വിരളമായിരിക്കും. ഇത്തരം സംശയങ്ങൾക്ക് ഉത്തരം ഇവിടുണ്ട്..
പല്ലിന് പുറത്തുണ്ടാകുന്ന കടുപ്പമേറിയ ആവരണമായ പ്ലാക്കും പല്ലുകൾക്കിടയിൽ കുടുങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളെയും പുറന്തുള്ളുകയെന്ന ജോലിയാണ് ടൂത്ത് ബ്രഷ് നിർവഹിക്കുന്നത്. ബ്രഷിലെ കുറ്റിപോലുള്ള ഭാഗം ദ്രവിക്കുകയോ ആകൃതി നഷ്ടപ്പെടുകയോ ചെയ്യുംവരെ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നവരാണ് മിക്കവരും. എന്നാൽ ഇങ്ങനെ ഉപയോഗിക്കുന്നത് പല്ലുകളെ ശുദ്ധിയാക്കാനുള്ള ബ്രഷിന്റെ കഴിവിന് നശിപ്പിക്കുന്നു. പല്ലുകൾക്കിടയിൽ പ്ലാക്ക് അടിഞ്ഞ് കൂടാനും മോണരോഗങ്ങക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഓരോ രണ്ട്, മൂന്ന് മാസം കൂടുമ്പോൾ ബ്രഷ് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു. ഈ സമയപരിധിയിൽ മാത്രമേ ടൂത്ത് ബ്രഷ് ഫലപ്രദമാവുകയുള്ളൂ. എന്നാൽ അതിന് മുൻപായി ബ്രിസലുകൾ ദ്രവിച്ചതായി തോന്നിയാൽ പുതിയ ബ്രഷ് ഉപയോഗിക്കണം. രോഗം പിടിപ്പെട്ടതിന് ശേഷം ബ്രഷും മാറ്റി ഉപയോഗിക്കുന്നതാണ് ഉചിതം. അണുബാധയെ തടയാൻ ഇത് സഹായിക്കും.
ടൂത്ത് ബ്രഷ് മാറ്റി ഉപയോഗിക്കുന്നത് വായുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. കൃത്യ ഇടവേളകളിൽ ബ്രഷ് മാറ്റി ഉപയോഗിക്കുന്നത് ശുചീകരണം ഉറപ്പാക്കുന്നു. മോണരോഗങ്ങളെ തടയുന്നു. വായ്നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകൾ ഉണ്ടാകുന്നതും ബ്രഷ് മാറ്റി ഉപയോഗിക്കുന്നത് സഹായിക്കുന്നു.