ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ മഹാ ത്രിപുരസുന്ദരി പൂജ നടന്നു. പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി ആനന്ദബോസ് ഉത്രാടം നാളിൽ ക്ഷേത്രത്തിൽ നേരിട്ടെത്തിയാണ് പ്രത്യേക പൂജകൾക്കുള്ള ക്രമികരണങ്ങൾ ചെയ്തത്.
ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ,ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി തുടങ്ങിയവർ പൂജാ ചടങ്ങുകൾക്ക് കാർമ്മികത്വം നൽകി. പ്രത്യേക പൂജയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.















