പുത്തൻ മേക്കോവർ ചിത്രങ്ങൾ പങ്കുവച്ച് നടി നിമിഷ സജയൻ. സാരിയിൽ ആഭരണ വിഭൂഷിതയായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ജെയ്ൺ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്. സര്‍ജാനോ ഖാലിദിന്റെ സഹോദരിയും സ്‌റ്റൈലിസ്റ്റുമായ മെയ്‌സിയാദാ ഖാലിദാണ് സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത്. അനു സിത്താര, ശ്രിന്ദ, ഗ്രേസ് ആന്റണി,പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയ സുഹൃത്തുക്കൾ ഫോട്ടോ ഷൂട്ടിന് കമന്റുകൾ പങ്കുവച്ചിട്ടുണ്ട്. അതേസമയം നടി പിന്തുടുരുന്നവർക്ക് മാത്രമാണ് കമൻ്റുകൾ പങ്കുവയ്‌ക്കാനാകുന്നത്.
തൃശൂരിൽ സുരേഷ്ഗോപിയുടെ വിജയത്തെ തുടർന്നാണ് നടി സോഷ്യൽ മീഡിയ പോസ്റ്റുകളിലെ കമൻ്റ് ബോക്സ് ഓഫ് ചെയ്തത്. ഇതിന് പിന്നാലെ ഇതുവരെയും അത് ഓൺ ചെയ്യാൻ തയാറായിട്ടില്ല. “തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത് നമ്മൾ കൊടുക്കുവോ? കൊടുക്കൂല്ല” എന്നായിരുന്നു അന്ന് നിമിഷ ഒരു പൊതുപരിപാടിയിൽ പ്രസംഗിച്ചത്. സുരേഷ് ഗോപി തൃശൂർ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ, നിമിഷയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ട്രോളുകൾ നിറഞ്ഞു. ഇതോടെയാണ് നടി കമൻ്റ് ലിമിറ്റ് ചെയ്തത്.
View this post on Instagram
“>
View this post on Instagram
View this post on Instagram
“>
View this post on Instagram