ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും സൂപ്പർതാരം വിരാട് കോലിയും തങ്ങളുടെ ബാറ്റിംഗിനിടെയുള്ള അറിയാക്കഥകളെക്കുറിച്ചും. പുലർത്തുന്ന വിശ്വാസങ്ങളെക്കുറിച്ചും വാചാലരായി. ബിസിസിഐ പങ്കുവച്ച വീഡിയോയിലാണ് മാനസികമായ സഹായിച്ചിട്ടുള്ള ആത്മീയ അനുഭവങ്ങളെക്കുറിച്ച് ഇരുവരും തുറന്നു പറഞ്ഞത്.
വിരാട് കോലി 2014-15 ഓസ്‌ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഓരോ പന്തും നേരിടുന്നതിന് മുമ്പും ‘ഓം നമ ശിവായ്’ എന്ന മന്ത്രം ജപിച്ചിരുന്നു. അത് തെന്റെ മനസിനെ ശാന്തമാക്കുയും ഏകാഗ്രത ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്തുവെന്നും കോലി പറഞ്ഞു. നാല് സെഞ്ചുറികൾ ഉൾപ്പെടെ 692 റൺസ് ആ പരമ്പരയിൽ നേടാൻ കോലിക്ക് കഴഞ്ഞു. “ഓരോ മന്ത്രോച്ചാരണവും എന്നെ മറ്റെല്ലാം മഞ്ഞുപോകുന്ന ഒരു അവസ്ഥയിലേക്കോ മേഖലയിലേക്കോ മേഖലയിലേക്ക് അടുപ്പിച്ചതുപോലെയായിരുന്നു,” കോലി പറഞ്ഞു.
ഗൗതം ഗംഭീർ ക്രിക്കറ്റിലെ ആത്മീയതയുമായി ബന്ധപ്പെട്ട തന്റെ അനുഭവവും അനുസ്മരിച്ചു. നേപ്പിയർ ടെസ്റ്റിൽ രണ്ട് ദിവസത്തിലധികം തുടരെ ബാറ്റ് ചെയ്ത്, 137 റൺസ് നേടി ഇന്നിംഗ്സിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. “ ദേഷ്യം നിയന്ത്രിക്കാനും ക്ഷമയോടെ ക്രീസിൽ തുടരാനും ഹനുമാൻ ചാലിസ ശ്രവിക്കുമായിരുന്നു. അത് ക്രീസിൽ തുടരുന്നതിന് മാത്രമായിരുന്നില്ല,
മറ്റൊരു മാനസികാവസ്ഥയിലേക്ക് മാറുന്നതിനെക്കുറിച്ചായിരുന്നു,” ഗംഭീർ പങ്കുവെച്ചു. ശ്രദ്ധ വളരെ തീവ്രമായിരുന്നു, ബാറ്റിംഗ് പങ്കാളിയായ ലക്ഷ്മണുമായി ആശയവിനിമയം നടത്തിയില്ല, അപൂർവമായ ഏകാഗ്രത പ്രകടമാക്കാനുമായി—ഗംഭീർ പറഞ്ഞു. മികച്ച പ്രകടനങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നും ഇരുവരും വിശദീകരിച്ചു.
When an unstoppable force meets an immovable object—cricket’s greatest paradox, personified! 👌 👌
Presenting an iconic interaction between #TeamIndia Head Coach @GautamGambhir & the legendary @imVkohli 👏 👏 – By @RajalArora & @Moulinparikh#INDvBAN | @IDFCFIRSTBank
— BCCI (@BCCI) September 18, 2024