കേന്ദ്ര സർക്കാരിന് കീഴിൽ പത്താം ക്ലാസുകാർക്ക് ജോലി. GD കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ. ആകെ 39,481 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഒക്ടോബർ 14-ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (CRPF), ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ITBP), സഷസ്ത്ര സീമാ ബാൽ (SSB), സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF), ആസാം റൈഫിൾസ് (AR), നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) എന്നീ സേനകളിലേക്കാണ് നിയമനം നടത്തുന്നത്. 18-നും 23-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സ് ഇളവ്. ഒബിസി വിഭാഗക്കാർക്കും വിരമിച്ച സൈനികർക്കും ഉയർന്ന പ്രായപരിധിയിൽ നിന്ന് മൂന്ന് വയസ്സ് ഇളവ് ലഭിക്കും.
ജനറൽ വിഭാഗത്തിലുള്ളവർക്ക് 100 രൂപയാണ് പരീക്ഷ ഫീസ്. മറ്റുള്ളവർക്ക് ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ssc.gov.in സന്ദർശിക്കുക.