ചെന്നൈ: നഗരത്തിലെ ദുരൈ പാക്കത്തിന് സമീപം സ്യൂട്ട്കേസിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചെന്നൈ ദുരൈ പാക്കത്തിനടുത്തുള്ള മേട്ടുകുപ്പം കുമാരൻ കുടിലിൽ വഴിയരികിൽ കിടന്നിരുന്ന സ്യൂട്ട്കേസിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പ്രദേശവാസികൾ പോലീസിനെ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി സ്യൂട്ട്കേസ് തുറന്നു നോക്കുകയായിരുന്നു. ഇതിൽ ഒരു സ്ത്രീ ശരീരം കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ അന്വേഷണം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ തന്നെ മരിച്ച സ്ത്രീ ആരാണെന്ന് തെളിഞ്ഞിരുന്നു. മാധവാരം സ്വദേശി ദീപയാണ് വെട്ടേറ്റു മരിച്ച പെൺകുട്ടിയെന്ന് പോലീസ് വെളിപ്പെടുത്തി.
സംഭവസ്ഥലത്ത് നിന്ന് അൽപം അകലെ ഒരു വീട്ടിൽ താമസിച്ചിരുന്ന ശിവഗംഗ ജില്ലക്കാരനായ മണികണ്ഠൻ (25) എന്നയാളെ ഇതുമായി ബന്ധപ്പെട്ട പോലീസ് അറസ്റ്റ് ചെയ്തു.















