തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ഭക്തർക്ക് പ്രസാദമായി നൽകുന്ന പ്രശസ്തമായ ലഡ്ഡുവിൽ മൃഗകൊഴുപ്പും, മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്. നേരത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഇക്കാര്യം പറഞ്ഞിരുന്നു. വൈഎസ്ആർ കോൺഗ്രസ് സർക്കാർ വലിയതോതിൽ പ്രസാദത്തിൽ മൃഗകൊഴുപ്പും മീൻ എണ്ണയും ചേർത്തിരുന്നു എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഈ ആരോപണമാണ് ലാബ് റിപ്പോർട്ടുകൾ ശരിവയക്കുന്നത്.
എൻ.ഡി.ഡി.ബി കാഫ് ലാബ് റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീൻ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്. ആന്ധ്രപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷും ജഗൻ മോഹൻ റെഡ്ഡി സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.
“തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ഞങ്ങളുടെ ഏറ്റവും പവിത്രമായ ഇടമാണ്. ജഗൻ മോഹൻ റെഡ്ഡി സർക്കാർ തിരുപ്പതി പ്രസാദത്തിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്നറിഞ്ഞപ്പോൾ താൻ ഞെട്ടിയെന്നും,” അദ്ദേഹം എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
This is the lab test report…
Massive betrayal of Hindu Aastha! https://t.co/vt1BYdqSVL pic.twitter.com/A8Zjib9rCX
— Shilpa (@shilpa_cn) September 19, 2024