‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന പഴഞ്ചൊല്ല് ഏവർക്കും സുപരിചിതമായിരിക്കും. ഇത് അന്വർത്ഥമാക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്. മിന്നുതെല്ലാം പൊന്നല്ലെങ്കിൽ ഫ്രൈഡ് ചിക്കനെല്ലാം ഇറച്ചിയുമല്ലെന്ന് തെളിക്കുന്നതാണ് വീഡിയോ..
എണ്ണയിൽ വറുത്തുകോരിയെടുത്ത നല്ല മൊരിഞ്ഞ ഫ്രൈഡ് ചിക്കനാണ് വീഡിയോയിലുള്ളത്. റിയൽ ആണോ ഫെയ്‌ക്ക് ആണോ എന്ന ചോദ്യവും പ്രേക്ഷകർക്ക് മുന്നിൽ ഇട്ടുതരുന്നുണ്ട്. കാണുമ്പോൾ യഥാർത്ഥ ഫ്രൈഡ് ചിക്കൻ പോലെ തോന്നുമെങ്കിലും സംഭവം കേക്കാണ്.
ഇല്യൂഷൻ കേക്കുകൾ നിർമിക്കുന്നതിൽ പ്രശസ്തിയാർജിച്ച ദയീത പാലാണ് ഒട്ടും സംശയം വരാത്ത രീതിയിൽ ‘ ഫ്രൈഡ് ചിക്കൻ’ രൂപത്തിലുള്ള കേക്ക് നിർമിച്ചത്. ഫ്രൈഡ് ചിക്കനാണെന്ന് കരുതി മകൻ ചിക്കന്റെ രൂപത്തിലിരിക്കുന്ന കേക്ക് കഴിച്ച രസകരമായ സംഭവവും ദയീത പാൽ വിവരിക്കുന്നുണ്ട്.
View this post on Instagram
ചോക്ലേറ്റും വാനിലയും ചേർത്ത് നിർമിച്ച കേക്കാണ് ദയീത ഒരുക്കിയത്. യഥാർത്ഥ ഫ്രൈഡ് ചിക്കനെ വെല്ലുന്ന തരത്തിലാണ് അവർ കേക്ക് നിർമിച്ചത്. ഇതിനോടകം 11 മില്യൺ ആളുകളാണ് ദയീതയുടെ ഫ്രൈഡ് ചിക്കൻ കേക്ക് കണ്ടത്. പിന്നാലെ വ്യത്യസ്ത തരം കേക്കുകളുണ്ടാക്കാനുള്ള ദയീതയുടെ കഴിവുകളെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. മുമ്പ് വിവിധ തരം പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും രൂപത്തിലും ദയീത കേക്കുകളുണ്ടാക്കിയിരുന്നു.















