യുവതിയുടെ നടുക്കുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏവരെയും ഞെട്ടിപ്പിക്കുന്നത്. വാക്സി സ്വീകരിച്ചതിന് പിന്നാലെ വിരൂപയായി മാറിയ യുവതി ജീവൻ നിലനിർത്താൻ മല്ലിടുന്നതാണ് വീഡിയോ. ഫ്ലോറിഡ സ്വദേശിയായ അലക്സിസ് ലോറൻസെയാണ് മൂന്ന് വാക്സിനുകൾ മിനിട്ടുകളുടെ വ്യത്യാസത്തിൽ സ്വീകരിച്ച് പാർശ്വഫലത്തെ തുടർന്ന് വിരുപയായത്. കാലിഫോർണിയയിലെ യുസിഐ മെഡിക്കൽ സെൻ്ററിൽ നിന്ന് വാക്സിൻ സ്വീകരിച്ചിതിന് പിന്നാലെയാണ് ഈ ഗതിയുണ്ടായതെന്ന് 23-കാരി പറഞ്ഞു.
പാരോക്സിസ്മൽ നോക്ടേണൽ ഹീമോഗ്ലോബിനൂറിയ (പിഎൻഎച്ച്) രോഗം ബാധിച്ചപ്പോഴാണ് ഇവർ ചികിത്സ തേടിയതെന്നാണ് സൂചന. ടെറ്റനസ്, ന്യൂമോകോക്കൽ, മെനിഞ്ചൈറ്റിസ് വാക്സിനുകൾ എന്നിവയാണ് ഒറ്റത്തവണയായി ഇവർ സ്വീകരിച്ചത്. 10 മിനിട്ടിനുള്ളിൽ ഇവരുടെ ആരോഗ്യനില വഷളായി. താടിയെൽ ദുർബലമായി ഛർദി, ഭാഗികമായ അന്ധത, മുഖവും കൺപോളകളും നീര് വന്ന് തടിക്കുകയും മുഖത്തും കഴുത്തിലും ചുവന്ന പാടുകൾ ഉണ്ടാവുകയും ചെയ്തു.
ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ച യുവതി. ബോധവത്കരണത്തിനും ചികിത്സയ്ക്ക് പണം സ്വരൂപിക്കുന്നതിനും വേണ്ടിയാണ് വീഡിയോ പങ്കുവച്ചത്. അലക്സിസ് ലോറൻസിക്ക് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിനാൽ ലോസ് ഏഞ്ചൽസിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.
Update. Lexi says Drs are saying she can’t record!
Lexi went to hospital for headaches due to having a blood disorder PNH. They refused to treat her unless she was up2date on vaccines. she hadn’t had any since she was a child. They gave her 3 in one go. This is wt happened pic.twitter.com/D5Ou25JNkA— leilani dowding 🌸🚜 ☮️ (@LeilaniDowding) September 17, 2024
ആദ്യ ഘട്ടത്തിൽ ഇവരോട് ചികിത്സയുടെ ഭാഗമായി വാക്സിനുകൾ സ്വീകരിക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടുവെങ്കിലും ഇവരതിന് തയാറായില്ല. അതേസമയം യുവതിക്ക് കഴുത്ത് അനക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. കണ്ണുകൾക്ക് ചൊറിച്ചിലും ചൂടും അനുഭവപ്പെടുന്നുണ്ടെന്നും അലക്സിസ് വ്യക്തമാക്കി.
Before & after Vaccine.
Parents – seriously go & do some research. pic.twitter.com/koAeanXpkS
— Concerned Citizen (@BGatesIsaPyscho) September 17, 2024