ഷാർജ: ഷാർജയിലെ പുതിയ പൊലീസ് മേധാവിയായി മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിറിനെ നിയമിച്ചു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മേജർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സറി അൽ ഷംസി പൊലീസ് മേധാവിയായി വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. അദ്ദേഹത്തിന്റെ സേവനം മുൻനിർത്തി അൽ ഷംസിക്ക് പൊലീസ് മെഡലും സമ്മാനിച്ചു. ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗമായും പുതിയ പൊലീസ് മേധാവി, അബ്ദുല്ല മുബാറക് ബിൻ ആമിറിനെ തെരഞ്ഞെടുത്തു.







