പോരാട്ടം കടുക്കുന്നു; ഹിസ്ബുള്ള ഭീകരരുടെ 1000 റോക്കറ്റ് ലോഞ്ചർ ബാരലുകൾ തകർത്ത് ഇസ്രായേൽ പ്രതിരോധ സേന
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പോരാട്ടം കടുക്കുന്നു; ഹിസ്ബുള്ള ഭീകരരുടെ 1000 റോക്കറ്റ് ലോഞ്ചർ ബാരലുകൾ തകർത്ത് ഇസ്രായേൽ പ്രതിരോധ സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 06:06 am IST
Facebook
Twitter
WhatsAppTelegram

ടെൽ അവീവ്: ലെബനന്റെ തെക്കൻ മേഖലയിൽ ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങളിൽ വൻ ആക്രമണവുമായി ഇസ്രായേൽ. ഭീകരകേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്ന നൂറ് കണക്കിന് റോക്കറ്റ് ലോഞ്ചർ ബാരലുകളാണ് ഇസ്രായേൽ സൈന്യം യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് തകർത്തത്. ഇന്നലെ പ്രാദേശികസമയം ഉച്ചയ്‌ക്ക് ശേഷമാണ് ആക്രമണം നടത്തിയത്. 1000 ബാരലുകളുകളുള്ള 100 റോക്കറ്റ് ലോഞ്ചറുകൾ തകർത്തുവെന്നാണ് സൈന്യം അറിയിച്ചത്. ഇസ്രായേലിലേക്ക് വെടിവയ്‌ക്കുന്നതിന് വേണ്ടിയാണ് ഹിസ്ബുള്ള ഇവ ഉപയോഗിച്ചിരുന്നത്.

ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങളും അവരുടെ സൈനികശേഷിയും നശിപ്പിക്കുന്നത് വരും ദിവസങ്ങളിലും ഇസ്രായേൽ പ്രതിരോധ സേന തുടരുമെന്ന് ഐഡിഎഫിന്റെ പ്രസ്താവനയിൽ പറയുന്നു. ഹിസ്ബുള്ള ഭീകരർ സന്ദേശം കൈമാറുന്നതിനായി ഉപയോഗിച്ച് വന്നിരുന്ന പേജറുകളും വാക്കിടോക്കിയും പൊട്ടിത്തെറിച്ച് ലെബനനിൽ 37ഓളം പേർ കൊല്ലപ്പെട്ടതിന് ശേഷം ഇസ്രായേൽ ഹിസ്ബുള്ളയ്‌ക്ക് നേരെ നടത്തുന്ന ശക്തമായ ആക്രമണമാണിത്.

ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക നടപടി തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റും അറിയിച്ചിട്ടുണ്ട്. മേഖലയിൽ സംഘർഷം രൂക്ഷമായേക്കാമെന്ന ആശങ്ക യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ പങ്കുവയ്‌ക്കുന്നുണ്ട്. ഒരാഴ്ചയായി ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം രൂക്ഷമായിരിക്കുകയാണ്. സംഘർഷത്തിന് അയവ് വരുത്താൻ എത്രയും വേഗം വെടിനിർത്തൽ നടപ്പിലാക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലെബനനോട് അതിർത്തി പങ്കിടുന്ന ഇസ്രായേലിന്റെ വടക്കൻ മേഖലയിൽ നിന്ന് കുടിയൊഴിക്കപ്പെട്ട തങ്ങളുടെ പൗരന്മാർക്ക് എത്രയും വേഗം അവരുടെ വീടുകളിലേക്ക് തിരികെ എത്താനുള്ള സൗകര്യം ഒരുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

 

Tags: israelmilitary
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies