അഗ്‌നിവീർ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഫലമറിയാം. ഏപ്രിൽ 22 മുതൽ മെയ് മൂന്ന് വരെ രാജ്യമൊട്ടാകെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പരീക്ഷയുടെ ഫലമാണ് ഇന്ന് പുറത്തുവിട്ടത്.
രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകി ഫലമറിയാവുന്നതാണ്. ജനറൽ ഡ്യൂട്ടി (ജിഡി), ടെക്‌നിക്കൽ (ടെക്), ട്രേഡ്‌സ്മാൻ (ക്ലാസ് 8 മുതൽ 10 വരെ), ഓഫീസ് അസിസ്റ്റൻ്റ്, വനിതാ മിലിട്ടറി പോലീസ് (എംപി), ശിപായി ഫാർമ, സോൾജിയർ ടെക്‌നിക്കൽ നഴ്‌സിംഗ് അസിസ്റ്റൻ്റ് എന്നിവയുൾപ്പെടെ വിവിധ അഗ്‌നിവീർ റോളുകൾക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികൾക്ക് ഫലമറിയാം. ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാം. കൂടുതൽ വിവരങ്ങൾക്ക്joinindianarmy.nic.in സന്ദർശിക്കുക.