ലോകകപ്പ് ഇന്ത്യയ്ക്ക് നൽകിയത് 11,637 കോടിയുടെ നേട്ടം ; സൃഷ്ടിച്ചത് അരലക്ഷം തൊഴിലവസരങ്ങൾ : വിദേശികൾ വഴി മാത്രം ലഭിച്ചത് 2000 കോടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകകപ്പ് ഇന്ത്യയ്‌ക്ക് നൽകിയത് 11,637 കോടിയുടെ നേട്ടം ; സൃഷ്ടിച്ചത് അരലക്ഷം തൊഴിലവസരങ്ങൾ : വിദേശികൾ വഴി മാത്രം ലഭിച്ചത് 2000 കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 09:34 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ലോകകപ്പിൽ ഇന്ത്യ – ഓസ്ട്രേലിയ പോരാട്ടത്തിന്റെ ആവേശം ഓരോ ഇന്ത്യക്കാരനും നെഞ്ചിലാണ് ഏറ്റുവാങ്ങിയത് . കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സെമിയില്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടവീര്യം മറികടന്നാണ് ഓസീസ് മുന്നേറിയത്. ആദ്യ സെമിയില്‍ ന്യൂസീലന്‍ഡിനെതിരേ നേടിയ ജയത്തോടെയായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.

എന്നാൽ ഈ മത്സരത്തിൽ ഇന്ത്യ തോറ്റുവെങ്കിലും ഈ ലോകകപ്പ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌ക്ക് അനുഗ്രഹമായി മാറിയെന്നാണ് അടുത്തിടെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത് .ഈ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിലൂടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌ക്ക് വമ്പൻ നേട്ടം ലഭിച്ചതായും റിപ്പോർട്ട് പറയുന്നു. ഇന്ത്യയിൽ നടന്ന ലോകകപ്പ് വഴി ഹോട്ടൽ, ടൂറിസം, കായികം, ഗതാഗതം എന്നീ മേഖലകൾക്ക് ആയിരക്കണക്കിന് കോടിയുടെ നേട്ടങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുക മാത്രമല്ല, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

ഏകദേശം 45 ദിവസം നീണ്ടുനിന്ന ഈ ലോകകപ്പിലൂടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് 11,637 കോടി രൂപയുടെ നേട്ടമുണ്ടായതായി ഐസിസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ലോകകപ്പിലെ ഏറ്റവും ചെലവേറിയതും വലുതുമായ ലോകകപ്പായിരുന്നു ഇതെന്നും ഐസിസി പറയുന്നു . ക്രിക്കറ്റ് മത്സരങ്ങൾ നടന്ന നഗരങ്ങൾക്കാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ നഗരങ്ങളിൽ നിർമിച്ച സ്റ്റേഡിയങ്ങളുടെ ശേഷി വർധിപ്പിക്കുകയും നവീകരിക്കുകയും ചെയ്തതിലൂടെ പല മേഖലകൾക്കും പ്രയോജനം ലഭിച്ചു.

ഹോട്ടൽ, ഗതാഗതം, ഭക്ഷണപാനീയങ്ങൾ എന്നിവയായിരുന്നു ലോകകപ്പ് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയ മേഖലകൾ. ലോകകപ്പ് വേളയിൽ ഈ മേഖല ₹4000 കോടിയിലധികം വിറ്റുവരവ് നേടി . ഇത് ലോകകപ്പ് കാരണം ഉണ്ടായ ലാഭത്തിന്റെ ഏകദേശം 37% ആണ്. പുറം രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന കാണികൾ വഴി ഏകദേശം 2000 കോടി രൂപയുടെ ലാഭമാണ് ലോകകപ്പിന് ലഭിച്ചത്. ലോകകപ്പിനായി ഇന്ത്യയിലേക്ക് വരുന്ന വിനോദസഞ്ചാരികൾ ഇന്ത്യയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ചിരുന്നു, അവരിൽ വലിയൊരു വിഭാഗം ഇന്ത്യയെ വിനോദസഞ്ചാരത്തിന് പറ്റിയ സ്ഥലമായാണ് കണക്കാക്കുന്നത് .

അതുകൊണ്ട് തന്നെ ഇവരിൽ പലരും വീണ്ടും ഇന്ത്യയിലേക്ക് വരുമെന്ന് അറിയിച്ചിട്ടുണ്ട്. ലോകകപ്പ് കാരണം ഇന്ത്യയിൽ ഏകദേശം 48,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും റിപ്പോർട്ട് പറയുന്നു. ഇതുകൂടാതെ മാധ്യമമേഖലയ്‌ക്ക് ഏറെ നേട്ടമുണ്ടായി.. ഈ ലോകകപ്പ് 12,50,000 പേർ കണ്ടു എന്നത് തന്നെ ഒരു റെക്കോർഡാണ്. ലോകകപ്പിന് ഇത്രയധികം കാണികൾ മുമ്പ് എത്തിയിട്ടില്ല.

Tags: iccWorldcup 2023
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies