കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഐഫോൺ 16 ഇന്ത്യൻ വിപണിയിൽ. ഡൽഹിയിലെയും മുംബൈയിലെയും ആപ്പിൾ സ്റ്റോറുകളിലാണ് വിൽപന ആരംഭിച്ചത്. വൻ ജനക്കൂട്ടമാണ് സ്റ്റോറുകളിൽ തടിച്ചുകൂടിയത്.
ഇന്ത്യൻ വിപണിയിലെത്തിയ ഐഫോൺ 16 സീരിസിലെ ഫോൺ ആദ്യമായി സ്വന്തമാക്കാൻ നൂറുക്കണക്കിന് ഡൽഹിയിലെ സാകേത് സ്റ്റോറിന് പുറത്ത് വരി നിന്നത്. എന്നാൽ മുംബൈയിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.
ആപ്പിളിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ, ആപ്പിൾ റീട്ടെയിൽ ലൊക്കേഷനുകൾ, അംഗീകൃത റീസെല്ലർമാർ എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളം വിൽപനയ്‌ക്കെത്തിച്ചിട്ടുണ്ട്. പുതിയ ഐഫോണുകൾ ഓൺലൈനായോ മറ്റ് ഔട്ട്‌ലെറ്റുകൾ വഴിയോ വാങ്ങാം. ഇന്ത്യയിലെ നിരക്കുകൾ അറിയാം..
ഐഫോൺ 16
128GB- 79,900 രൂപ
256GB- 89,900 രൂപ
512GB- 1,09,900 രൂപ
ഐഫോൺ 16 പ്ലസ്
128GB- 89,900 രൂപ
256GB- 99,900 രൂപ
512GB:- 1,11,900 രൂപ
ഐഫോൺ 16 പ്രോ
128GB- 1,19,900 രൂപ
256GB- 1,29,900 രൂപ
512GB- 1,49,900 രൂപ
1TB- 1,69,900 രൂപ
ഐഫോൺ 16 പ്രോ മാക്സ്
256GB- 1,44,900 രൂപ
512GB- 1,64,900 രൂപ
1TB- 1,84,900 രൂപ
പഴയ ഐഫോണോ ആൻഡ‍്രോയിഡ് ഫോണോ മാറ്റി ഐഫോൺ 16 സീരിസ് വാങ്ങുകയാണെങ്കിൽ 67,500 രൂപ വരെ ക്രെഡിറ്റായി നേടാം. ഫോണിന്റെ പഴക്കവും മറ്റും ആശ്രയിച്ചാകും ക്രെഡിറ്റ് നിശ്ചയിക്കുക.
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ ഇഎംഐ ഇടപാടുകളിലൂടെയോ വാങ്ങുമ്പോൾ തെരഞ്ഞെടുത്ത മോഡലുകളിൽ 6,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. തെരഞ്ഞെടുത്ത ബാങ്കുകൾ വഴി 24 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ ലഭ്യമാണ്. ഫ്ലിപ്കാർട്ട്, ആമസോൺ, വിജയ് സെയിൽസ്, ക്രോമ, മറ്റ് അംഗീകൃത ഓഫ്‌ലൈൻ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയും ആപ്പിൾ ഐഫോണുകൾ വാങ്ങാം.















