ഒഡിഷയിലെ പ്രശസ്ത പിന്നണി ഗായിക റുക്സാന ബാനോ അന്തരിച്ചു. ഭുവനേശ്വറിലെ എയിംസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 27-കാരി ചെള്ളുപ്പനിക്കാണ് ചികിത്സ തേടിയതെന്നാണ് സൂചന. മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെങ്കിലും വിഷം നൽകിയാണ് ഗായികയെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ചു. സ്ലോ പോയസൻ രീതിയിലാണ് റുക്സാനയെ കൊലപ്പെടുത്തിയതെന്നാണ് അമ്മയുടെ ആരോപണം. എന്നാൽ എതിരാളിയായ ഗായിക ആരാണെന്ന് അവർ വെളിപ്പെടുത്തിയില്ല.
നേരത്തെ റുക്സാനയ്‌ക്ക് കൊലപ്പെടുത്തുമെന്ന ചില ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായും അവർ വെളിപ്പെടുത്തി. 15 ദിവസത്തിന് മുമ്പ് ഒരു ഷൂട്ടിനിടെ ജ്യൂസ് കുടിച്ചതിന് ശേഷമാണ് റുക്സാന കുഴഞ്ഞു വീണതെന്ന് സഹോദരി റൂബി വ്യക്തമാക്കി. ഓഗസ്റ്റ് 27 ന് അവളെ ഭവാനിപട്ടണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം ഭീമാ ഭോയ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
ബൊലാംഗീറിലെ ആശുപത്രിയും പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് ബർഗഡിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ആരോഗ്യനിലയിൽ പുരോഗതി ഇല്ലാതിരുന്നതോടെ എയിംസിലേക്ക് കൊണ്ടുവരികയായിരുന്നു. സോഷ്യൽ മീഡയയിൽ സജീവമായിരുന്ന റുക്സാനയ്‌ക്ക് ഇൻസ്റ്റഗ്രാമിൽ 189K ഫോളോവേഴ്സുണ്ട്.
View this post on Instagram
“>
View this post on Instagram















