തൃശൂർ: തൃപ്പൂണിത്തുറ ആയുർവേദ കോളേജ് റിട്ട. പ്രൊഫസറും പ്രശസ്ത ആയുർവേദ ഡോക്ടറുമായ ഡോ. എം കെ സദാനന്ദൻ അന്തരിച്ചു. 72 വയസായിരുന്നു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയാണ്.
കഴിഞ്ഞ ജൂലൈ ഏഴാം തീയതി മുതൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ എറണാകുളം രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്ന് രാവിലെ 11 മുതൽ സ്വവസതിയിൽ പൊതു ദർശനത്തിന് വെക്കും. ശേഷം സംസ്കാര കർമ്മങ്ങൾ ഞായറാഴ്ച 10.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ സംസ്കാരം നടക്കും.















