ബെയ്‌ജിങ്: ഏറ്റവും സുന്ദരിയായ ഭരണകർത്താവെന്ന പ്രശംസ പിടിച്ചുപറ്റിയ ഗവർണറെ മോശം പെരുമാറ്റത്തിന്റെ പേരിൽ ജയിലിലടച്ച് ചൈന.’സുന്ദരിയായ ഗവർണർ’ എന്ന് വിളിപ്പേരുള്ള സോങ് യാങ്ങിനാണ് 13 വർഷം തടവും ഒരു മില്യൺ യുവാൻ (ഏകദേശം 1.18 കോടി രൂപ ) പിഴയും വിധിച്ചിരിക്കുന്നത്.
ഗ്വിഷോ പ്രവിശ്യയിലെ ക്വിയാനൻ പ്രിഫെക്ചറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) ഗവർണറായും ഡെപ്യൂട്ടി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 58 പുരുഷ കീഴുദ്യോഗസ്ഥരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും ഏകദേശം 60 ദശലക്ഷം യുവാൻ കൈക്കൂലി വാങ്ങിയെന്നുമാണ് ഉദ്യോഗസ്ഥയ്‌ക്കെതിരായ ആരോപണം. സർക്കാർ നിക്ഷേപത്തിന്റെ മറവിൽ, തനിക്ക് ഇഷ്ടമുള്ള കമ്പനികൾക്ക് ലാഭകരമായ കരാറുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സോങ് കൈക്കൂലി സ്വീകരിക്കുകയും തന്റെ സ്ഥാനം ദുരുപയോഗിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുണ്ട്.
52 കാരിയായ സോങ് വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ നഷ്ടമാകാതിരിക്കാൻ പലരും അവരുടെ കാമുകന്മാരായി തുടരുകയായിരുന്നു. 2023 ഏപ്രിലിൽ Ms Zhong അറസ്റ്റിലായി. സെപ്റ്റംബറിൽ, അവരെ ഓഫീസിൽ നിന്ന് നീക്കം ചെയ്യുകയും CPC-യിൽ നിന്ന് പുറത്താക്കുകയും ചെയ്തു. നാഷണൽ പീപ്പിൾസ് കോൺഗ്രസിലെ സ്ഥാനവും അവർക്ക് നഷ്ടപ്പെട്ടു.















