പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
തൊഴിൽപരമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിനാൽ ആശ്വാസം ലഭിക്കും. സഹോദരസ്ഥാനത്ത് ഉള്ളവരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കും. ഭക്ഷണകാര്യങ്ങളിൽ മിതത്വo പാലിച്ചില്ലെങ്കിൽ ഭക്ഷ്യ വിഷബാധ ഉണ്ടാവാൻ സാധ്യത ഉണ്ട്. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടുവാൻ അവസരം ലഭിക്കും. സ്വത്തു സംബന്ധിച്ചുള്ള വാക്ക് തർക്കങ്ങൾ ബന്ധുജനങ്ങളുടെ ഇടപെടലുകൾ മൂലം രമ്യതയിൽ പരിഹരിക്കപ്പെടും. ജീവിത പങ്കാളിയുടെ സ്നേഹവും കരുതലും മാനസീകമായി വളരെ അധികം ആശ്വാസം ലഭിക്കുമെങ്കിലും ജീവിത പങ്കാളിക്കോ സന്താനങ്ങൾക്കോ അവനവനു തന്നെ ഇടക്കിടെ അസുഖങ്ങൾ അലട്ടുവാൻ ഇടവരും. ശിരോ നേത്ര രോഗമുള്ളവർ കൃത്യ സമയത്തു ഡോക്ടറെ കണ്ടു ചികിത്സ തേടുന്നത് ഉചിതമായിരിക്കും. മാതാപിതാക്കളിൽ നിന്നും സഹായ സഹകരണം ഉണ്ടാവും. വാരം അവസാനം മാനസികമായും ശാരീരികമായും അസ്വസ്ഥകൾ അനുഭവപ്പെടുകയും നിദ്രാതടസ്സം, ധനക്ലേശം എന്നിവ ഉണ്ടാകുകയും ചെയ്യും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
ഈ വാരം പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ ഉള്ള സുവര്ണ്ണാവസരം ലഭിക്കും. ബിസിനെസ്സിൽ പുതിയ വരുമാന മാർഗങ്ങൾ ലഭിക്കും. അസുഖങ്ങൾക്ക് വിദഗ്‌ദ്ധമായ ആയുർവേദ ചികിസയിലൂടെ ഫല പ്രാപ്തി ലഭിക്കുന്നതിനാൽ ആശ്വാസം തോന്നും. അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ വന്നു ചേരും. സഹോദരസ്ഥാനത്ത് ഉള്ളവർക്ക് വളരെക്കാലമായി ഉണ്ടായിരുന്ന സാമ്പത്തിക മാനസിക ആരോഗ്യ പ്രശ്നങ്ങൾ മാറി ഓജസ്സും ശരീരസുഖവും അനുഭവപ്പെടും. കുടുംബപരമായി ചില അസ്വസ്ഥകൾ ഉണ്ടാവുമെങ്കിലും രമ്യമായി കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ സാധിക്കും. പുതിയ ചില സൗഹൃദങ്ങൾ കണ്ടെത്തുവാൻ സാധിക്കും. മറ്റുള്ളവരോട് വീണ്ടുവിചാരമില്ലാതെ പെരുമാറുന്നത് സ്വയം തരം താഴുന്ന അവസ്ഥ ഉണ്ടാകും. മറ്റുള്ളവരുടെ മനസ്സ് ചില പ്രധാനപ്പെട്ട വിഷയങ്ങളിൽ വായിച്ചെടുക്കുവാൻ സാധിക്കും. വിദേശത്തു ജോലിക്ക് പോകുവാനുള്ള വിസ ലഭിക്കുവാൻ സാധ്യത ഉണ്ട്.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരുക്കും. വാരത്തിന്റെ തുടക്കം ജീവിത പങ്കാളിയുമായും ബന്ധുജനങ്ങളുമായും കലഹം ഉണ്ടാവാനും പരസ്പരം വിശ്വാസം നഷ്ടപെടുന്ന സ്ഥിതി വിശേഷങ്ങൾ ഉണ്ടാവുകയും ചെയ്യും. അന്യസ്ത്രീമൂലം അപമാനം ഉണ്ടാവുകയും നിസാരകാര്യങ്ങൾക്കു കേസ് വഴക്കുകൾ ഉണ്ടാവുകയും ചെയ്യും. ആരോഗ്യക്കുറവ് അനുഭവപ്പെടുമെങ്കിലും വാരം മധ്യത്തോടെ ആരോഗ്യം വീണ്ടെടുക്കും. മേലധികാരിയിൽ നിന്നും സമ്മാനങ്ങളോ പാരിതോഷികമോ ലഭിക്കും. അനാവശ്യമായ ചെലവുകൾ വർദ്ധിക്കുകയും ധനക്ലേശം അനുഭവപ്പെടുകയും ചെയ്യും. കലാകാരൻമാർക്ക് പേരും പ്രശസ്തിയും ഉണ്ടാവും. ദമ്പതികൾ തമ്മിൽ കുടുംബ ബന്ധുജനങ്ങളുടെ മധ്യസ്ഥതയിൽ വാരം അവസാനത്തോട് കൂടി ഒത്തുതീർപ്പിൽ എത്തുവാൻ സാധിക്കും. മൈഗ്രേയ്ൻ മറ്റ് ശിരോ രോഗമുള്ളവർ കൃത്യ സമയത്തു മരുന്ന് കഴിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കുവാൻ ഇടവരും. സന്താനങ്ങൾക്കു ദുരിതമോ പഠന കാര്യങ്ങളിൽ തടസ്സമോ അനുഭവപ്പെടും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
വളരെക്കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ടുമുട്ടാനും അവരോടൊപ്പം ആഘോഷവേളകളിൽ നിറ സാന്നിധ്യമാകുവാനും അവസരം ലഭിക്കും. ജീവിത പങ്കാളിയും സന്താനങ്ങളുമായി ഉള്ള അനാവശ്യമായ അഭിപ്രായ പ്രകടനം കുടുബാംഗങ്ങളുടെ ഇടപെടലുകൾ വഴി പരിഹരിക്കപ്പെടും. ബിസിനസ്സിൽ പുതിയ അവസരങ്ങൾ ലഭിക്കുകയും അത് വഴി സാമ്പത്തീക നേട്ടം ഉണ്ടാകുകയും ചെയ്യും. തെറ്റിദ്ധാരണകൾ മൂലം പിണങ്ങിയിരുന്ന സുഹൃത്തുക്കൾ പരസ്പരം വീണ്ടും ഒന്നുചേർന്ന് പ്രവർത്തിക്കുവാൻ അവസരം ലഭിക്കും. കോടതി വ്യപഹാരങ്ങളിൽ അനുകൂല വിധി ഉണ്ടാവും. ലോട്ടറി , ചിട്ടി എന്നിവയിൽ ഭാഗ്യം തുണയ്‌ക്കും. വാര മധ്യത്തിൽ സ്ത്രീ വിഷയങ്ങളിൽ ഇടപെടുന്നതിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ മാനഹാനി, ധന നഷ്ട്ടം എന്നിവ ഉണ്ടാകുവാൻ സാധ്യത ഉണ്ട്. മറ്റുള്ളവരുടെ മുന്നിലെ പ്രതിച്ഛായ മാറി അംഗീകാരം ലഭിക്കുവാനുള്ള സാഹചര്യം ഉണ്ടാവും. ഉറക്കക്കുറവ് മാറി ആരോഗ്യം വീണ്ടെടുക്കും.പുതിയ ആഭരണങ്ങൾ ലഭിക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)