ന്യൂഡൽഹി: ഇന്ത്യക്കാർ ഇന്ന് രാത്രി ആകാശത്ത് നോക്കാൻ മറക്കേണ്ട. സൗരയൂഥത്തിലെ എട്ടാം സ്ഥാനക്കാരനായ നെപ്റ്റ്യൂൺ ഇന്ന് ആകാശത്ത് ദൃശ്യമാകും. സൂര്യന്റെ എതിർ ദിശയിലെത്തുന്ന നെപ്റ്റ്യൂൺ പച്ചകലർന്ന നീല നിറത്തിലാണ് ഭൂമിയിൽ നിന്നും കാണാനാവുക.
ഭൂമി നെപ്റ്റ്യൂണിനും സൂര്യനും ഇടയിലൂടെ നേരിട്ട് കടന്നുപോകുമ്പോഴാണ് ഈ ജ്യോതിശാസ്ത്ര പ്രതിഭാസം സംഭവിക്കുന്നത്. നെപ്റ്റ്യൂണിനെ നഗ്നനേത്രങ്ങൾകൊണ്ട് സാധാരണയായി കാണാൻ സാധിക്കാറില്ല. എന്നാൽ നെപ്റ്റ്യൂണിനെ കാണാനുള്ള അപൂർവ്വ അവസരമാണ് ഇക്കുറി വന്നു ചേർന്നിരിക്കുന്നത്.
വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ പ്രതിഭാസമാണിത്. +7.8 മാഗ്നിറ്റ്യൂഡിലാണ് നെപ്റ്റ്യൂൺ പ്രകാശിക്കുക. ഇന്ത്യയിലെ, പ്രത്യേകിച്ച് ന്യൂഡൽഹിയിലെ നിരീക്ഷകർക്ക്, ഇന്ന് രാത്രി മുഴുവൻ നെപ്റ്റ്യൂണിനെ കാണാനാകും. ഇന്നലെ രാത്രിയും ഗ്രഹം ആകാശത്ത് ദൃശ്യമായിരുന്നു. ദൂരദർശിനി ഉപയോഗിച്ച് കാണുമ്പോൾ ഗ്രഹം ആകാശത്ത് ഒരു പ്രത്യേക ചെറിയ നീല പൊട്ടായി കാണാനാകും.















