കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവില സർവകാല റെക്കോർഡിൽ. ഗ്രാമിന് 75 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 6,960 രൂപയായി. പവന് 600 രൂപ വർദ്ധിച്ച് 55,680 രൂപയിലെത്തി. ഇതിന് മുൻപ് 55,120 രൂപയായിരുന്നു റെക്കോർഡ് വില.
ഈ മാസാദ്യം പവന് 53,360 രൂപയായിരുന്നു വില. ക്രമേണ നിരക്ക് വർദ്ധിക്കുകയായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വീണ്ടും പവന് 55000 രൂപ കടന്നത്. ഇന്നലെ ഒറ്റയടിക്ക് 480 രൂപയാണ് കൂടിയത്.