വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം ഒരുക്കി ഇന്ത്യൻ സമൂഹം. ജനനായകനെ കാണുന്നതിനായി നിരവധി പേരാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഡെലവെയറിൽ എത്തിയത്. ജനക്കൂട്ടത്തിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അദ്ദേഹത്തിന്റെ മാതാവിന്റെയും ചിത്രം വളരെ പെട്ടന്നാണ് ജനശ്രദ്ധ നേടിയത്. അതിനൊരു കാരണവുമുണ്ട്. ടൈപ്പ് 1 പ്രമേഹ രോഗബാധിതനായ ഒരു കുട്ടിയാണ് തന്റെ കൈക്കൊണ്ട് പ്രധാനമന്ത്രിക്ക് നൽകാനായി ചിത്രം വരച്ചത്.
ഇന്ത്യയിൽ നിന്നെത്തിയവരാണ് ഈ ചിത്രവുമായി പ്രധാനമന്ത്രിയെ കാണാൻ എത്തിയത്. സൗജന്യമായി അവന് ഇൻസുലിൻ ലഭ്യമാക്കുന്നതിനുള്ള നന്ദി സൂചകമായാണ് പ്രധാനമന്ത്രിക്കായി കുട്ടി ചിത്രം വരച്ചതെന്ന് ഇന്ത്യൻ സമൂഹം പറയുന്നു. നേരിട്ട് വരാൻ സാധിച്ചില്ലെങ്കിലും അവൻ വളരെയധികം സന്തോഷവാനാണെന്നും പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കാനായാണ് അമേരിക്കയിലെത്തിയതെന്നും അവർ വ്യക്തമാക്കി.
#WATCH | New York, US | “I have specially come from India to welcome PM Modi. This is a handmade portrait made by a Type 1 diabetes child, thanking PM Modi for the insulin that is being provided to him…,” says a woman presenting PM Modi a handmade portrait his mother and him. pic.twitter.com/HLu7zhkOPy
— ANI (@ANI) September 22, 2024
ത്രിദിന സന്ദർശനത്തിന് അമേരിക്കയിലെത്തിയ പ്രധാനമന്ത്രിയെ കാണാനായി ആയിരക്കണക്കിന് ഇന്ത്യക്കാരാണ് തടിച്ചുകൂടിയത്. ഇന്ത്യൻ പൈതൃകം വിളിച്ചോതുന്ന ഗർബ നൃത്തത്തോടെ ഇന്ത്യൻ സമൂഹം അദ്ദേഹത്തെ എതിരേറ്റു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി, കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് മരുന്നുകൾ ലഭ്യമാക്കേണ്ടതിന്റെ പ്രധാന്യവും ആവശ്യകതയും ഊന്നിപ്പറയുകയും ചെയ്തിരുന്നു.















