ശ്രീനഗർ: നിയന്ത്രണ രേഖ മറികടക്കാൻ ശ്രമിച്ച പാകിസ്താനി അറസ്റ്റിൽ. 35-കാരനായ ഹസാം ഷഹ്സാദിനെയാണ് പൂഞ്ച് സെക്ടറിൽ നിന്ന് സൈന്യം പിടികൂടിയത്.
ഇന്ന് പുലർച്ചെ ഇന്ത്യൻ മേഖലയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെ മെന്ദറിലെ കൃഷ്ണ ഘാട്ടി സെക്ടറിൽ വച്ചാണ് സൈന്യം തടഞ്ഞത്. ഇയാളിൽ നിന്ന് 1800 രൂപയുടെ പാക് കറൻസിയും തിരിച്ചറിയൽ കാർഡും രണ്ട് സിം കാർഡുകളും കണ്ടെടുത്തു.
നേരത്തെ ജമ്മു അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെയും സൈന്യം അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു.















