സ്ത്രീകളുടെ ടോയ്‌ലെറ്റ് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എൻജിനിറയറിംഗ് വിദ്യാർത്ഥിയെ സഹപാഠികൾ കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ 21-കാരനാണ് പിടിയിലായത്. കുശാൽ ഗൗഡയെ പാെലീസ് അറസ്റ്റ് ചെയ്തു. കുമ്പളഗോഡുവിലെ സക്വാര്യ കോളേജിലായിരുന്നു സംഭവം.
ചുവരിലെ വിള്ളലുകളുടെ വിടവിലൂയെടയാണ് ഇയാൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. ടോയ്‌ലെറ്റിൽ
കയറിയ വിദ്യാർത്ഥിനി മൊബൈൽ കണ്ടു. ഇതോടെ പുറത്തിറങ്ങി, യുവാവ് നിന്ന പുറത്തെ ടോയ്‌ലെറ്റിന്റെ കതക് പൂട്ടിയ ശേഷം ആൾക്കാരെ വിളിച്ചുക്കൂട്ടുകയായിരുന്നു. ഇവരെത്തെി കുശാലിനെ വലിച്ചിറക്കി പ്രിൻസിപ്പല്ലിന്റെ മുറിയിലിട്ട് പൂട്ടി. പിന്നീട് പൊലീസിനെ അറിയിച്ചു.
കേളേജിന്റെ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്ത് മൊബൈലും കണ്ടുകെട്ടിയെന്ന് പാെലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. അതേസമയം കോളേജിൽ സിസിടിവി നിരീക്ഷണമോ, വനിത സുരക്ഷ ജീവനക്കാരുടെ സേവനമോ ഇല്ലെന്ന് പൊലീസ് പറഞ്ഞു.















