ന്യൂഡൽഹി: ഇന്ത്യൻ ഇതിഹാസ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഇനി ഓസ്ട്രേലിയൻ ഇതിഹാസത്തിനൊപ്പം. 18 വർഷത്തെ ചരിത്രമാണ് അശ്വിന് വേണ്ടി വഴിമാറിയത്. ഷെയ്ൻ വോൺ കരിയറിൽ 37 തവണയാണ് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 2006 ഡിസംബറിലായിരുന്നു ഓസ്ട്രേലിയൻ താരത്തിന്റെ ഒടുവിലത്തെ നേട്ടം.
അശ്വിൻ ഇന്ന് ബംഗ്ലാദേശിനെതിരെ 88 റൺസ് വഴങ്ങിയാണ് 6 വിക്കറ്റ് നേടിയത്. കരിയറിൽ 37-ാം തവണയാണ് അശ്വിന്റെ നേട്ടം. ചെന്നൈ താരത്തിന്റെ ഓൾറൗണ്ട് മികവിൽ 280 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. കരിയറിൽ 750 വിക്കറ്റുകളെന്ന റെക്കോർഡും അശ്വിന് മറികടക്കാനായി.
അഞ്ചുവിക്കറ്റ് നേട്ടത്തിൽ അശ്വിന് മുന്നിലുള്ളത് ലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ്. 67 തവണയാണ് ലങ്കൻ താരം അഞ്ചു വിക്കറ്റ് നേടിയിട്ടുള്ളത്. അതേസമയം ആദ്യ ഇന്നിംഗ്സിൽ ഇന്ത്യക്കായി സെഞ്ച്വറി നേടാനും അശ്വിനായിരുന്നു. കരിയറിലെ ആറാം സെഞ്ച്വറിയും ചെപ്പോക്കിലെ രണ്ടാം സെഞ്ച്വറിയുമാണ് പിറന്നത്.