തൃശൂർ: തളിക്കുളം സ്നേഹതീരം ബീച്ചിന് സമീപം കടലിൽ കുളിക്കാൻ ഇറങ്ങിയ എംബിബിഎസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി അഭിഷേകാണ് (24) മരിച്ചത്. അഭിഷേകിനൊപ്പം കുളിക്കാൻ ഇറങ്ങിയ ഹസ്സനെ നാട്ടുകാർ രക്ഷപ്പെടുത്തി. വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
രണ്ട് കാറുകളിലായി ഒമ്പത് പേരായിരുന്നു കടപ്പുറത്തെത്തിയത്. ഇതിൽ ആറ് പേർ കടലിലിറങ്ങി. ഇതിനിടെ അഭിഷേകം, ഹസ്സനും തിരയിൽപ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ഹസ്സനെ രക്ഷപ്പെടുത്തി കരയ്‌ക്ക് കയറ്റി. എന്നാൽ അര മണിക്കൂറോളം തിരച്ചിൽ നടത്തിയ ശേഷമാണ് അഭിഷേകിനെ കണ്ടെത്താനായത്.
ഉടൻ ഇരുവരെയും മദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിഷേക് മരണപ്പെടുകയായിരുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിയാണ് മരിച്ച അഭിഷേക്.















