തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യതാവകാശ ലംഘനത്തിൽ തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരുമായുള്ള സംഭാഷണവും അവരുടെ അനുമതിയും നിയമപരമായ അധികാരവുമില്ലാതെ റെക്കോർഡ് ചെയ്യാനുള്ള അവകാശം ആർക്കുമില്ല. ഇത് ഗൗരവമായി അന്വേഷിക്കേണ്ട വിഷയമാണെന്നും ഗവർണർ പറഞ്ഞു.
ഇത്തരം സംഭവങ്ങളിൽ നേരത്തെ തന്നെ മുഖ്യമന്ത്രിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നതായും ഗവർണർ ജനം ടിവിയുടെ ദി ബിഗ് ഇന്റർവ്യൂവിൽ ചീഫ് എഡിറ്റർ പ്രദീപ് പിള്ളയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ പൗരന്മാരുടെ മൗലിക അവകാശങ്ങളുടെ ലംഘനം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിമാരുടെ ഉൾപ്പെടെ ഫോൺ ചോർത്തൽ നടന്നെന്ന ഭരണകക്ഷി എംഎൽഎ പിവി അൻവറിന്റെ ആരോപണത്തിലാണ് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടത്. അടിയന്തരമായി വിഷയം പരിശോധിച്ച് നടപടി റിപ്പോർട്ട് അടക്കം നൽകണമെന്ന് ആവശ്യപ്പെട്ടാണ് രാജ്ഭവൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.















