സിനിമ പ്രൊമോഷനുകളുമായി ബന്ധപ്പെട്ടും അല്ലാതെയും നൽകുന്ന അഭിമുഖങ്ങളിൽ അവതാരകരെയും മാദ്ധ്യമപ്രവർത്തകരെയും പരിഹസിക്കുന്ന ചില അഭിനേതാക്കളെ കുത്തി നടി ഗൗതമി നായർ. ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായതോടെ പിന്നീട് ഇത് പിൻവലിച്ചു. അടുത്തിടെ അഭിമുഖങ്ങളിൽ അവതാരകരെ പരഹസിക്കുന്ന തരത്തിലായിരുന്നു ചില നടിമാരടക്കമുള്ള അഭിനേതാക്കളുടെ പെരുമാറ്റം. ഇത് ചൂണ്ടിക്കാട്ടിയാണ് നടി പ്രതികരണം പങ്കുവച്ചത്.
“ഇത്രയും അഹന്തയോടെ പെരുമാറാൻ ഇവിടെ ആർക്കും ഓസ്കാറൊന്നും ലഭിച്ചിട്ടില്ല. പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ മാദ്ധ്യമങ്ങൾ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും ഗൗതമിനായർ പറഞ്ഞു. മാദ്ധ്യമങ്ങൾ നിരപരാധികളാണെന്ന് പറയുന്നില്ല.എന്നെക്കുറിച്ചും ഒന്നിലധികം ക്ലിക്ക് ബയ്റ്റുകൾ വന്നിട്ടു. അഭിമുഖങ്ങളിലെ ചോദ്യങ്ങൾ പ്രകോപനമായിരിക്കും.
എന്നാലും ഓരോരുത്തർക്കും അവർ ചോദിക്കാൻ തിരഞ്ഞെടുക്കുന്ന ചോദ്യങ്ങളും അവയോടുള്ള പ്രതികരണവും പരസ്പരം ബഹുമാനമുള്ളതാകാൻ ശ്രമിക്കാമെന്നും”- അവർ പറഞ്ഞു. ചില കോണിൽ നിന്ന് സൈബർ അറ്റാക്ക് ഉയർന്നതോടെയാണ് അവർ പോസ്റ്റ് പിൻവലിച്ചത്.















