കോയമ്പത്തൂർ: മസാജ് പാർലറുകളുടെ മറവിൽ അനാശാസ്യം. കോയമ്പത്തൂരിൽ 72 സ്ഥാപനങ്ങൾ പൂട്ടിച്ച് പൊലീസ്. പൊലീസിന്റെയും കോർപ്പറേഷന്റെയും അനുമതിയില്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങളാണ് പൂട്ടിച്ചത്. രണ്ടാഴ്ച മുൻപ് അന്തർസംസ്ഥാന സെക്‌സ് റാക്കറ്റ് തലവനും കമ്പം സ്വദേശിയുമായ സിക്കന്ദർ ബാഷ (38) യെയും കൂട്ടാളി സ്റ്റീഫനെയും (32) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാർലറുകളിലേക്ക് സ്ത്രീകളെ എത്തിക്കുന്ന പ്രധാനസംഘം ഇവരായിരുന്നു.
ഇവരുടെ നേതൃത്വത്തിൽ ഗുണ്ടാസംഘവും വിലസിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നാണ് പാർലറുകളിൽ മസാജ് ജോലികൾക്കായി സ്ത്രീകളെ എത്തിക്കുന്നത്. എന്നാൽ തൊഴിലിൽ അടിസ്ഥാന അറിവുകൾ പോലുമില്ലാത്തവരാണ് ഇവരെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഇവർ വിവിധ വെബ്‌സൈറ്റുകളിൽ തങ്ങളുടെ പരസ്യം നൽകി ബന്ധപ്പെടുന്നവർക്ക് സ്ത്രീകളുടെ ചിത്രങ്ങൾ കാണിച്ചാണ് ബുക്കിംഗ് എടുക്കുന്നത്.















