ഇടുക്കി: വീണ്ടും കല്ലട ബസിടിച്ച് അപകടം. ബൈക്കിലിടിച്ച് ഇടുക്കി ഒളമറ്റം സ്വദേശിയായ 19-കാരന് ദാരുണാന്ത്യം. സന്തോഷ് – റീന ദമ്പതികളുടെ മകൻ ആൽബർട്ടാണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന എബിൻ ജോബിക്ക് ഗുരുതരമായി പരിക്കേറ്റു. വലതുകാൽ അറ്റുപോയി. ഇയാളെ തൊടുപുഴയിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ ആശുപത്രിയിലേക്കും മാറ്റി.
ഇന്നലെ രാത്രിയായിരുന്നു അപകടം. കരിങ്കുന്നത്തിനടുത്ത് തവളകുഴിയിൽ വച്ചാണ് ബൈക്കും ബസും കൂട്ടിയിടിച്ചത്. പാലാ ഭാഗത്തേയ്‌ക്ക് പോകുകയായിരുന്നു ബൈക്ക്. എബിനാണ് ബൈക്ക് ഓടിച്ചിരുന്നത്.















