മലയാളത്തിന്റെ മഹാനടൻ മധുവിന് പിറന്നാളാശംസകളുമായി പ്രിയതാരം മോഹൻലാൽ . സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് പ്രിയപ്പെട്ട മധുസാറിന് മോഹൻലാൽ ആശംസകൾ അറിയിച്ചത് . ഒപ്പം അദ്ദേഹത്തിന്റെ പുതിയ വെബ്സൈറ്റും മോഹൻലാൽ പങ്കുവച്ചു. മധുവിന്റെ ജീവിതയാത്രയിലെ തിളക്കമാർന്ന മുഹൂർത്തങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഈ വെബ്സൈറ്റ്.
മമ്മൂട്ടിയും മധുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.‘ എന്റെ സൂപ്പര്‍സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ ‘ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.300 ലേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ ചരിത്രവളര്‍ച്ചക്കൊപ്പം നിറഞ്ഞ് നിന്ന താരമാണ് മധു . മലയാളത്തിന്റെ അഭ്രപാളിയിൽ മധു പകര്‍ന്ന ഭാവതീക്ഷ്ണതകള്‍ എന്നും ചരിത്രത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് .