വീട്ടുജോലിക്കാരനെ തല്ലിയെന്ന സംഭവത്തിൽ നടി പാർവതി നായർക്കെതിരെ കേസെടുത്തു. സുഭാഷ് ചന്ദ്രബോസിനെ നടിയും സഹായികളും ചേർന്ന് മോഷണ കുറ്റം ആരോപിച്ച് തല്ലുകയും മുഖത്ത് തുപ്പുകയും ചെയ്തെന്നാണ് പരാതി. യുവാവ് കോടതിയെ സമീപിച്ചതിന് ശേഷമാണ് കേസെടുക്കാൻ പൊലീസ് തയാറായത്.
പാർവതിയുടെ ചെന്നൈയിലെ വീട്ടിൽ 2022 ഓക്ടോബറിൽ നടന്ന മോഷണത്തിൽ സുഭാഷ് ചന്ദ്രബോസിന് പങ്കെന്ന് കാട്ടി നടി പൊലീസിനെ സമീപിച്ചിരുന്നു. നുഗംബക്കാതെ വീട്ടിൽ നിന്ന് 9 ലക്ഷം രൂപയും 1.5 ലക്ഷം രൂപയുടെ ഐഫോണും 2 ലക്ഷം രൂപയുടെ ലാപ്ടോപ്പും കാണാതായെന്നും യുവാവിനെ സംശയമുണ്ടെന്നുമായിരുന്നു പരാതി.
നടിയും സുഹൃത്തുക്കളും മർദിച്ചെന്ന് കാട്ടി സുഭാഷും പൊലീസിനെ സമീപിച്ചു. നടിയുടെ ചില രഹസ്യ സൗഹൃദങ്ങളെക്കുറിച്ച് മനസിലാക്കിയതിന് പിന്നാലെയാണ് മർദനമെന്നും സുഭാഷ് പറഞ്ഞിരുന്നു. പൊലീസ് കേസെടുത്തില്ലെന്ന് കാട്ടി കഴിഞ്ഞ മാസം സുഭാഷ് സൈദാപേട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു. നടി ആരോപണം നിഷേധിച്ചു. മലയാള ചിത്രം പോപ്പിൻസിലൂടെയാണ് നടി അരങ്ങേറുന്നത്. യെന്നെ അറിന്താൽ, ഉത്തമ വില്ലൻ, നീരാളി,ജെയിംസ് ആൻഡ് ആലീസ്,നിമിർ , വിജയിയുടെ ഗോട്ട് എന്നീ ചിത്രങ്ങളിലും നടി അഭിനയിച്ചു.