സ്റ്റൈലിൽ ഏറ്റവും അപ്ഡേറ്റാഡായ നടൻ ആരാണെന്ന് ചോദിച്ചാൽ മലയാളികൾക്ക് ഒരു ഉത്തരമേ ഉണ്ടാവുകയുള്ളൂ, മമ്മൂട്ടി. ധരിക്കുന്ന വസ്ത്രത്തിൽ, കൂളിംഗ് ഗ്ലാസ്, ഷൂസ്, വാച്ച് എന്നിങ്ങനെ എല്ലാത്തിലും പുതിയ സ്റ്റൈൽ പരീക്ഷിക്കുന്ന താരം. യുവ താരങ്ങളെ പോലും ഞെട്ടിക്കുന്ന തരത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടാറുണ്ട്. ഇടയ്‌ക്കിടെ സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കാൻ തന്റെ ചിത്രങ്ങളും താരം പങ്കുവെക്കുന്നു. ഏറ്റവും പുതുതായി മമ്മൂട്ടി പങ്കുവെച്ച ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്.
തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് പുതിയ ലുക്കിലുള്ള ചിത്രം മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. തലയിൽ തൊപ്പിയും മുഖത്ത് കൂളിംഗ് ഗ്ലാസും ഷർട്ടും പാന്റ്സും ഷൂവും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി. ചിത്രം നിമിഷനേരം കൊണ്ട് ഇന്റർനെറ്റിൽ വൈറലായി. “Forget it” എന്ന് ക്യാപ്ഷൻ നൽകി കൊണ്ടാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിന് താഴെ കമന്റുമായി ആരാധകരും എത്തി. ‘മുദ്ര ശ്രദ്ധിക്കൂ’ എന്നായിരുന്നു മിക്കവരുടെയും കമന്റ്. തന്റെ നടുവിരൽ കൊണ്ട് കൂളിംഗ് ഗ്ലാസിൽ ടച്ച് ചെയ്തുകൊണ്ടുള്ള പോസാണ് താരത്തിന്റെത്. ദുൽഖർ സൽമാൻ, സൗബിൻ, നസ്രിയ, അനുശ്രീ, സാനിയ, അഹാന തുടങ്ങി നിരവധി താരങ്ങൾ ചിത്രം റിയാക്ട് ചെയ്തിട്ടുണ്ട്.















