അന്നയെ അപമാനിച്ചോ? വിമർശനങ്ങൾക്ക് വ്യക്തമായ മറുപടി നൽകി നിർമല സീതാരാമൻ; സംഭവിച്ചത് ഇത്..
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്നയെ അപമാനിച്ചോ? വിമർശനങ്ങൾക്ക് വ്യക്തമായ മറുപടി നൽകി നിർമല സീതാരാമൻ; സംഭവിച്ചത് ഇത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 07:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 26കാരിയായ ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണവുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിമർശനങ്ങൾക്ക് മറുപടി നൽകി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വേണ്ടി സർവ്വകലാശാല പുതുതായി സ്ഥാപിച്ച മെഡിറ്റേഷൻ ഹാളിന്റെ ഉദ്‌ഘാടന വേളയിലാണ് ആന്തരിക ശക്തിയെയും ആത്മീയതയെയും കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ നടത്തിയതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് മന്ത്രി വിശദീകരണം നൽകിയത്.

“സർവകലാശാല എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒരു മെഡിറ്റേഷൻ ഹാൾ സ്ഥാപിച്ചു. ഈ സന്ദർഭത്തിലാണ് വിദ്യാർത്ഥികൾ ആന്തരിക ശക്തി പ്രാപ്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞാൻ സംസാരിച്ചത്. ദാരുണമായ ആ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കുട്ടികളെ പിന്തുണയ്‌ക്കുന്നതിനുള്ള സ്ഥാപനങ്ങളുടെയും കുടുംബങ്ങളുടെയും പ്രാധാന്യം ഞാൻ എടുത്തുകാണിച്ചു, ഒരു തരത്തിലും ഇരയെ അപമാനിക്കുകയോ അങ്ങനെ ഉദ്ദേശിക്കുകയോ ചെയ്തിട്ടില്ല,” നിർമ്മല സീതാരാമൻ വ്യക്തമാക്കി.

ദൈവത്തിൽ വിശ്വസിക്കണമെന്നും ഏതുതരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ആത്മശക്തി വളർത്തിയെടുക്കണമെന്നുമുള്ള കേന്ദ്രമന്ത്രിയുടെ പരാമർശങ്ങളാണ് വിവാദത്തിന് വഴിവച്ചത്. നിർമ്മല സീതാരാമന്റെ വാക്കുകൾ അന്നയുടെ മരണവുമായി കൂട്ടിച്ചേർത്ത് വ്യാഖ്യാനിച്ച പ്രതിപക്ഷ നേതാക്കൾ രൂക്ഷ വിമർശനവുമായെത്തിയിരുന്നു.

സംഭവത്തിൽ കേന്ദ്ര തൊഴിൽ മന്ത്രാലയം മഹാരാഷ്‌ട്ര സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വരുന്ന പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യ ഉത്തരവിട്ടിരിക്കുന്നത്. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

Dear Nirmala Sitaraman ji,

Anna had inner strength to handle the stress that came with pursuing a gruelling Chartered Accountancy degree. It was the toxic work culture, long work hours that took away her life which needs to be addressed. Stop victim shaming and atleast try to be… pic.twitter.com/HP9vMrX3qR

— Priyanka Chaturvedi🇮🇳 (@priyankac19) September 23, 2024

Tags: criticismFinance Minister Nirmala SitharamanWork PressureAnna Sebastian Perayilchartered accountant's deathUniversity Meditation Hall
Share
Tweet
SendShare

More News from this section

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

Latest News

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies