കൊച്ചി: ചരിത്രത്തിലാദ്യമായി സ്വർണം ഗ്രാമിന് 7,000 രൂപ തൊട്ടു. ഇന്ന് 20 രൂപയാണ് കൂടിയത്. പവന് 160 രൂപ കൂടി 56,000 രൂപയിലെത്തി.
ഈ മാസം ഇതുവരെ പവന് 2,640 രൂപയാണ് വർദ്ധിച്ചത്. ഗ്രാമിന് 330 രൂപയും കൂടി. അഞ്ച് ദിവസത്തിനിടെ പവന് 1,400 രൂപ കൂടി. ഇതോടെ വിവാഹം പോലുള്ള മംഗളകർമങ്ങൾക്ക് വൻ തോതിൽ സ്വർണം വാങ്ങുന്നവർക്ക് വൻതിരിച്ചടിയാണ് നേട്ടിരിക്കുന്നത്.
രാജ്യാന്തര വിപണിയുടെ ചുവടു പിടിച്ചാണ് കേരളത്തിലും സ്വർണവില കുതിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളും വില വർദ്ധനയ്ക്ക് കാരണമായി. റിസർവ് ബാങ്ക് അടക്കമുള്ള കേന്ദ്രബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് വൻതോതിൽ സ്വർണം വാങ്ങി ചേർക്കുന്നതും വില വർദ്ധനയ്ക്ക് കാരണമാകുന്നു.