1,000 വർഷം പഴക്കമുള്ള വിത്തിൽ നിന്നും 10 അടി ഉയരത്തിലുള്ള മരം വളർന്നു. 1980-കളിൽ പുരാവസ്തു ഗവേഷണത്തിനിടെ കണ്ടെത്തിയ വിത്താണ് വർഷങ്ങൾക്ക് ശേഷം ഉയരം വെച്ചത്. 14 വർഷം മുമ്പ് ശാസ്ത്രജ്ഞർ വിത്ത് മുളയ്പ്പിച്ചെങ്കിലും ചെടിയുടെ വളർച്ച വളരെ സാവധാനമായിരുന്നു.
വെസ്റ്റ് ബാങ്കിനും ഇസ്രായേലിനും ഇടയിലുള്ള യഹൂദ മരുഭൂമിയിൽ നിന്നാണ് വിത്ത് കണ്ടെടുത്തത്. ബൈബിളിലെ രാജ്ഞി ഷെബയുടെ നാമമാണ് ശാസ്ത്രജ്ഞർ ചെടിക്ക് നൽകിയത്. 14 വർഷത്തിനിടയിൽ ഈ വൃക്ഷം പൂക്കുകയോ കായിക്കുകയോ ചെയ്യാത്തതിനാൽ ഏത് ഇനത്തിൽപ്പെട്ടതാണെന്ന് കണ്ടെത്താൻ ഇതുവരെ ശാസ്ത്രജ്ഞർക്ക് ആയിട്ടില്ല.

വൃക്ഷത്തിന്റെ തണ്ടുകൾക്കും ഇലകൾക്കും ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്യാൻസറിനെ സുഖപ്പെടുത്താനുള്ള കഴിവുണ്ടെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. മരത്തിന്റെ ഡിഎൻഎ, രാസ, റേഡിയോകാർബൺ വിശകലനങ്ങൾക്ക് ശേഷം ശാസ്ത്രജ്ഞർ ഇത് കുന്തുരിക്കം കുടുംബത്തിൽ പെട്ടതാണെന്ന് കണ്ടെത്തി.
.















