പിറ്റ് ബുൾ നായയുടെ ആക്രമണത്തിൽ ആളുകൾക്ക് പരിക്കേൽക്കുന്നതും കൊല്ലപ്പെടുന്നതുമായ നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിടുണ്ട്. അക്രമസ്വഭാവം കാരണം ഏറെ ചീത്തപ്പേരുള്ള നായകളിലൊന്നാണ് പിറ്റ് ബുൾ. എന്നാൽ പിറ്റ് ബുൾ കാരണം കുട്ടികൾ രക്ഷപ്പെട്ട സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. ഈ കഥയിലെ നായകൻ പിറ്റ് ബുള്ളും വില്ലൻ മൂർഖൻ പാമ്പുമായിരുന്നു.
ഉത്തർപ്രദേശിലെ ഝാൻസിയിലായിരുന്നു സംഭവം. ശിവഗണേഷ് കോളനിയിലെ പൂന്തോട്ടത്തിലേക്ക് വന്നതായിരുന്നു മൂർഖൻ പാമ്പ്. ഈ പൂന്തോട്ടത്തിലായിരുന്നു കോളനിയിലെ വീട്ടുജോലിക്ക് വരുന്ന സ്ത്രീകളുടെ കുട്ടികൾ കളിച്ചിരുന്നത്. പെട്ടെന്നായിരുന്നു കുട്ടികൾ നിലവിളിക്കാൻ തുടങ്ങിയത്. പാമ്പിനെ കണ്ടതും എന്തുചെയ്യണമെന്നറിയാതെ അവർ പരിഭ്രാന്തിയിലായി. ഇതേസമയം പൂന്തോട്ടത്തിലെ മറ്റൊരു വക്കിൽ കിടക്കുകയായിരുന്നു പിറ്റ് ബുൾ. യജമാനൻ പിറ്റ് ബുള്ളിനെ ഒരു മരത്തിൽ കെട്ടിയിട്ടാണ് പോയിരുന്നത്. കുട്ടികളുടെ നിലവിളി ഉയർന്നതോടെ കയറുപൊട്ടിച്ച് പിറ്റ് ബുൾ ജെന്നി ഓടിയെത്തി. പാമ്പിനെ കണ്ടതും ചാടിവീണ് മൂർഖനെ കടിച്ചുവലിച്ചു. അഞ്ച് മിനിറ്റോളം തുടർന്ന പോരാട്ടത്തിനൊടുവിൽ പാമ്പ് ചത്തുവീണു.
झांसी से एक हैरान करदेने वाला एक वीडियो सामने आया है.. जहां पिटबुल ने जहरीले सांप से बच्चों की जान बचाई.. सांप को दांतों से चबाकर मार डाला..शिवगणेश बिहार कॉलोनी के मकान में घुसा था सांप..#Jhansi #PitBull pic.twitter.com/n31fdyG6bU
— Vinit Tyagi(Journalist) (@tyagivinit7) September 24, 2024
ജെന്നി ഇതിനുമുൻപും നിരവധി തവണ പാമ്പിനെ കൊല്ലുകയും ജനങ്ങളുടെ ജീവൻ രക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നാണ്
പിറ്റ് ബുള്ളിന്റെ യജമാനൻ പഞ്ചാബ് സിംഗ് പറയുന്നത്. ഏകദേശം പത്തോളം പാമ്പുകളെ ഝാൻസി പിടികൂടി വീഴ്‌ത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.