ബോളിവുഡ‍് നടി ഊർമിള മതോണ്ഡ്കറും ഭർത്താവ് മൊഹ്സിൻ അക്തർ മിറും വേർപിരിയുന്നതായി അഭ്യൂഹം. നാലു മാസം മുൻപ് നടി ഡിവോഴ്സ് ഫയൽ ചെയ്തുവെന്നാണ് സൂചന. ഇതിന്റെ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എട്ടുവർഷത്തെ ദാമ്പത്യമാണ് പരസ്പര സമ്മതത്തോടെയല്ലാത്ത വിവഹോമോചനത്തിലെത്തുന്നത്.
2014ൽ മനീഷ് മൽഹോത്രയുടെ ബന്ധുവിന്റെ വിവാഹത്തിലാണ് ഇരുവരും കണ്ടുമുട്ടിയത്. രണ്ടുവർഷത്തെ പ്രണയത്തിന് ശേഷം ഇവർ വിവാഹിതരായി. ഇൻസ്റ്റഗ്രാമിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കിടുന്നത് വളരെ ചുരുക്കമായിരുന്നു. എന്നാൽ മൂന്ന് വളർത്തുനായ്‌ക്കൾക്കൊപ്പം ഇരുവരം ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
എന്നാൽ ഒന്നരവർഷമായി ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളൊന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല. വ്യത്യസ്ത മതവിഭാഗവും പ്രായവ്യത്യാസവും ഇവരുടെ വിവാഹത്തെ ചർച്ചയാക്കിയിരുന്നു. ഊർമിളയെക്കാൾ പത്തുവയസ് കുറവാണ് 40 കാരനായ മൊഹ്സിന്. തച്ചോളി വർഗീസ് ചേകവർ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ഊർമിള അഭിനയിച്ചിട്ടുണ്ട്.
View this post on Instagram
“>















