ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷക രഞ്ജീത റോത്തഗിയാണ് സിദ്ദിഖിനിയായി മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്.
സിദ്ദിഖിനായി മുകുൾ റോത്തഗി ഹാജരായേക്കും എന്നാണ് സൂചന. സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം മുതിര്‍ന്ന അഭിഭാഷകരുമായി സിദ്ദിഖുമായി അടുപ്പമുള്ളവര്‍ ചര്‍ച്ച നടത്തിയിരുന്നു.
അതിനിടെ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട്, പരാതിക്കാരിയായ നടി സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട്. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കേരളവും സുപ്രീംകോടതിയിൽ തടസഹർജി ഫയൽ ചെയ്തു. സ്റ്റാന്റിംഗ് കൗൺസെൽ നിഷേ രാജൻ ഷൊങ്കർ ആണ് തടസഹർജി ഫയൽ ചെയ്തത്.