കണ്ണൂർ: ഇസ്രായേലിൽ ഹമാസിന്റെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കണ്ണൂർ പയ്യാവൂർ വണ്ണായിക്കടവിലെ ഷീജ ആനന്ദ് നാട്ടിൽ തിരിച്ചെത്തി. ഒൻപത് മാസം മുൻപാണ് ശ്രീജയ്‌ക്ക് ഗുരുതരമായി പരിക്കേറ്റത്. നാട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് ശ്രീജ ജനം ടിവിയോട് പറഞ്ഞു.
ഇസ്രായേലിലെ അഷ്കിലോണിൽ എട്ട് വർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയായിരുനന്നു ഷീജ. ഒക്ടോബർ ഏഴിനുണ്ടായ ആക്രമണത്തിൽ കൈ കാലുകൾക്കും നട്ടെല്ലിനും വയറിനും ഹഗുരുതരമായി പരിക്കേറ്റിരുന്നു.
രാവിലെ 6.30 മുതൽ പ്രദേശത്ത് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും 9.30-ഓടെയാണ് ഷെല്ലാക്രമണമുണ്ടായതെന്നും ഷീജ പറഞ്ഞു. ഇസ്രായേലിൽ ആക്രമണം ഉണ്ടായെന്നറിഞ്ഞ് ഭർത്താവ് രാവിലെ വിളിച്ചു. ബെഡ്റൂമിൽ നിന്ന് ഹാളിലേക്ക് ഫോൺ എടുക്കാനായി പോയി. കുഴപ്പമില്ലെന്ന് പറഞ്ഞ് ഫോൺ വച്ചതിന് പിന്നാലെയായിരുന്നു കൈയ്‌ക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെ ഇസ്രായേൽ അധികൃതർ കണ്ണൂരിൽ നിന്ന് ഭർത്താവ് ആനന്ദിനെ ഇസ്രായേലിൽ എത്തിച്ചിരുന്നു.
സർക്കാർ ചെലവിൽ ഹോട്ടൽ സൗകര്യമൊരുക്കിയെന്നും ആശുപത്രി ചെലവുകൾ നടത്തിയെന്നും ഷീജ പറയുന്നു. പ്രതിസന്ധികൾ തരണം ചെയ്ത് നാട്ടിൽ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഷീജ. ഇങ്ങനെ തിരിച്ചു വരേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നെല്ലെന്നും അവർ കൂട്ടിച്ചേർത്തു. ആരോഗ്യം മെച്ചപ്പെടുത്താനായി നാട്ടിൽ ആയൂർവേദ ചികിത്സ കടക്കാനൊരുങ്ങുകയാണ് ഇവർ.
പയ്യാവൂർ സ്വദേശഷി ആനന്ദാണ് ഷീജയുടെ ഭർത്താവ്. ആവണി, അനാമിക എന്നിവരാണ് മക്കൾ.