വിരമിക്കലിനെക്കുറിച്ച് പറഞ്ഞ് ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ. ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിന് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷാക്കിബ് വൈകാരികമായി പ്രതികരിച്ചത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഫെയർവെൽ മത്സരം നടത്തിയില്ലെങ്കിൽ കാൺപൂരിലേതാകും തന്റെ അവസാന മത്സരമെന്നാണ് മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾ വ്യക്തമാക്കിയത്.
ധാക്കയിലെ മിർപൂരിൽ വിരമിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അത് താൻ ബിസിബിയോട് വ്യക്തമാക്കി. അവർ അത് തത്വത്തിൽ അംഗീകരിച്ചും സാദ്ധ്യമായ കാര്യം പരിഗണിക്കാമെന്ന് അറിയിച്ചു. അത് ഒരു പക്ഷേ നടന്നില്ലെങ്കിൽ ഇന്ത്യക്കെതിരെ കളിക്കുന്ന തന്റെ മത്സരമാകും അവസാന ടെസ്റ്റ് — ഷാക്കിബ് പറഞ്ഞു. ഏകദിനത്തൽ തുടരുന്ന താരം ചാമ്പ്യൻസ് ട്രോഫിയോടെ രാജ്യാന്തര ക്രിക്കറ്റ് മതിയാക്കും.
69 ടെസ്റ്റ് കളിച്ച 37-കാരൻ 4,453 റൺസാണ് നേടിയത്. 242 വിക്കറ്റും സ്വന്തം പേരിൽ ചേർക്കാൻ ഷാക്കിബിന് കഴിഞ്ഞു. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് അംഗമായ ഷാക്കിബിന് കലാപത്തിന് ശേഷം ബംഗ്ലാദേശിലേക്ക് പോകാനായിട്ടില്ല. ആൾക്കൂട്ട കൊലയിൽ പ്രതിയുമായി.