ഭാര്യയുടെ ഇഷ്ടം അറിഞ്ഞ് അവർക്ക് വേണ്ടത് വാങ്ങികൊടുക്കുന്ന ഭർത്താക്കൻമാർ നമ്മുടെ നാട്ടിലുമുണ്ട്. എന്നാൽ ഭാര്യയുടെ ആഗ്രഹം നിറവേറ്റാൻ ഒരു ദ്വീപ് തന്നെ സമ്മാനിച്ച ഭർത്താവുണ്ട് അങ്ങ് ദുബായിൽ. പക്ഷെ ഭാര്യയുടെ ആഗ്രഹം അറിഞ്ഞാൽ ദുബായിക്കാരനോടുള്ള ഇഷ്ടം കൂടാനും കുറയാനും സാധ്യതയുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് വിവരം പുറം ലോകം അറിഞ്ഞത്.
ദുബായ് പൗരനായ ജമാൽ അൽ നടക്ക് ആണ് 418 കോടി രൂപ മുടക്കി ദ്വീപ് വാങ്ങിയത്. ബ്രിട്ടീഷ് വനിതയായ സോദി അൽ നടക് ആണ് യുവാവിന്റെ ഭാര്യ. മൂന്ന് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇരുവരും ഇപ്പോൾ ദുബായിലാണ് താമസിക്കുന്നത്. ബിക്കിനി ധരിച്ച് കടൽത്തീരത്ത് സുരക്ഷിതമായി നടക്കാൻ വേണ്ടിയാണ് തന്റെ ഭർത്താവ് ദ്വീപ് സ്വന്തമാക്കിയതെന്ന് യുവതി പറഞ്ഞു. ദ്വീപിന്റെ വീഡിയോയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. മണിക്കുറിനുള്ളിൽ ദശലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്.
‘ബിക്കിനി ധരിക്കാൻ ആഗ്രഹിച്ചു, അതിനാൽ കോടീശ്വരനായ ഭർത്താവ് ഒരു ദ്വീപ് വാങ്ങി.’- എന്ന കുറിപ്പൊടെയാണ് യുവതി വീഡിയോ പങ്കുവച്ചത്. ഭർത്താവ് ജമാൽ അൽ നദക്കിനൊപ്പം സോദി സെൽഫിയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് ഭർത്താവ് വിമാനത്തിൽ ഇരിക്കുന്നതും സ്വകാര്യ ദ്വീപിലേക്കും പോകുന്നതും കാണിക്കുന്നു. ദുബായിൽ പഠിക്കുന്ന സമയത്താണ് സോദി ജമാലിനെ പരിചയപ്പെട്ടത്.