സൂപ്പർ സ്റ്റാറിന്റെ മകൻ എന്ന് പറയുന്നതിനേക്കാൾ മനുഷ്യനായ സുരേഷ് ഗോപിയുടെയും രാധികയുടെയും മകനെന്ന് പറയുന്നതാണ് തനിക്ക് ഇഷ്ടമെന്ന് മാധവ് സുരേഷ്. സൂപ്പർ സ്റ്റാർ എന്ന പദവി നേടിയെടുക്കുന്നത് എളുപ്പമുള്ള കാര്യമല്ല, സൂപ്പർ സ്റ്റാറിന്റെ മകനെന്ന് പറഞ്ഞാലും എന്റെ വീട്ടിനുള്ളിൽ അദ്ദേഹം എന്റെ അച്ഛനാണ്. പക്ഷേ, പുറത്തിറങ്ങുമ്പോൾ കേൾക്കുന്നത് സൂപ്പർ സ്റ്റാറിന്റെ മകൻ എന്നാണെന്നും മാധവ് സുരേഷ് പറഞ്ഞു. പുതിയ ചിത്രമായ കുമ്മാട്ടിക്കളിയെ കുറിച്ച് സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മാധവ്.
“അഭിനയം അച്ഛന്റെ പ്രാഫഷണനാണ്. ഈ പ്രൊഫഷണാണ് എന്റെ വീട്ടിൽ അന്നം എത്തിച്ചിട്ടുള്ളത്. ഞാൻ കഴിച്ച് വളർന്നതും ലഭിച്ച എല്ലാ അംഗീകാരങ്ങളും കിട്ടിയത് സിനിമയിലൂടെയാണ്. അത് എന്നെ തേടി വരുമ്പോൾ അതിനെ ബഹുമാനിക്കുക എന്നത് എന്റെ കടമയാണ്. അത് ഞാൻ ചെയ്തു. എല്ലാത്തിനും നെഗറ്റീവും പോസിറ്റീവും പറയുന്നവരുണ്ട്. സമൂഹത്തിന് അത്രയും അധികം അറിയുന്നവരെ കുറിച്ച് എന്തും വിളിച്ചുപറയാമെന്നാണ് ചിലർ ചിന്തിക്കുന്നത്.
സുരേഷ് ഗോപി എന്ന നടന്റെ മകനായത് കൊണ്ട് മാത്രമാണ്, ഞാൻ സിനിമയിലേക്ക് വന്നത്. മാധവ് സുരേഷ് എന്ന വ്യക്തിയുടെ കഴിവ് തെളിയിക്കുക എന്നത് എന്റെ മാത്രം ഉത്തരവാദിത്തമാണ്. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് സ്വീകാര്യത ലഭിക്കുകയാണെങ്കിൽ അതെന്റെ ഭാഗ്യമായിരിക്കും. പ്രേക്ഷകരാണ് നടനെയും സൂപ്പർ സ്റ്റാറിനെയുമൊക്കെ തീരുമാനിക്കുന്നത്”.
പക്ഷേ, അമ്മയ്‌ക്ക് എപ്പോഴും മക്കൾക്ക് സ്ഥിരമായൊരു ജോലി എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്. ഇന്നും അമ്മയോട് മകനെ നടനായി കാണണോ ഓഫീസിൽ ജോലി ചെയ്ത് കാണാണോയെന്ന് ചോദിച്ചാൽ, ഓഫീസിൽ ജോലി ചെയ്ത് കാണണം എന്ന് മാത്രമേ അമ്മ പറയുകയുള്ളൂവെന്നും മാധവ് സുരേഷ് പറഞ്ഞു.