കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ ചതിയനെന്നും കെട്ട സൂര്യനെന്നും വിശേഷിപ്പിച്ച പിവി അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് വടകര എം.എൽ.എ കെ.കെ രമ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പരാമർശം. ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കൊലയാളി സംഘമെത്തിയ ഇന്നോവയിൽ മാഷാ അള്ളാ എന്ന് രേഖപ്പെടുത്തിയിരുന്നത് ചൂണ്ടിക്കാട്ടിയാണ് രമയുടെ പ്രതികരണം. സിപിഎം നടത്തിയ ക്രൂര കൊലപാതകം വഴിതിരിക്കാനായിരുന്നു ആ പരാമർശമെന്ന് പലകുറി രമ തന്നെ തുറന്നടിച്ചിരുന്നു.
ഇത് മാഷാ അള്ളാ ആയിരിക്കില്ല ജയ് ശ്രീറാം ആയിരിക്കും അങ്ങനെ അല്ലെ കമ്മികളുടെ സ്വഭാവം എന്നടക്കമുള്ള കമൻ്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ഈ ഇന്നോവയിൽ കുരിശോ ശിവലിംഗമോ ഏതേലും ആവാൻ ആണ് സാധ്യതയെന്നും ചിലർ പറയുന്നുണ്ട്. പിണറായി വിജയന്‍ എന്ന സൂര്യൻ കെട്ടുപോയി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്കായി.
മരുമകൻ മാത്രം മതിയോ പാർട്ടിൽ. സിപിഎമ്മിൽ അടിമത്തമാണ്. എം.വി ഗോവിന്ദന് പോലും രക്ഷയില്ല. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹതയില്ല, ഒരു നിമിഷം പോലും വൈകാതെ സ്ഥാനം ഒഴിയണം. പിണറായിയെ നയിക്കുന്നത് ഉപജാപകസംഘങ്ങളാണ്.എഡിജിപി നൽകുന്ന വാറോലയാണ് മുഖ്യമന്ത്രി വായിക്കുന്നതെന്നടക്കമുള്ള ആരോപണങ്ങളാണ് അൻവർ തുറന്നടിച്ചത്.