2024 ആരംഭിച്ച് ഒൻപത് മാസം പിന്നിടുമ്പോൾ ഇതുവരെ ഏഴ് താര ദമ്പതികളാണ് വിവാഹമോചിതരാകാൻ തീരുമാനിച്ചതും, ആയതും. വിവിധ മേഖലയിൽ നിന്നുള്ള സെലിബ്രറ്റികൾ ഈ പട്ടികയിലുണ്ട്. അത് ആരൊക്കെയെന്ന് നോക്കാം.
ഏറ്റവും ഒടുവിൽ പുറത്തുവന്നത് ബോളിവുഡ് നടി ഊർമിള മതോണ്ഡകറുടെയും ഭർത്താവും നടനും ബിസിനസുകാരനായ മൊഹ്സിൻ അക്തർ മിറിന്റെയും വേർപിരിയൽ വാർത്തകളാണ്. നടി നാലുമാസം മുൻപ് വിവാഹമോചനത്തിന് അപേക്ഷ നൽകിയതെന്നാണ് സൂചന. എട്ടുവർഷത്തെ ദാമ്പത്യമാണ് പരസ്പര സമ്മതത്തോടെയല്ലാത്ത വിവഹോമോചനത്തിലെത്തുന്നത്.

തെന്നിന്ത്യൻ നട ജയം രവിയാണ് പട്ടികയിലെ രണ്ടാമത്തെയാൾ. ഈ മാസമാണ് ജയം രവി ഭാര്യ ആർതിയുമായി വേർപിരിയുന്നത് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മുൻ ഭാര്യക്കെതിരെ കേസുമായി നടൻ രംഗത്തുവന്നിരുന്നു. എന്നാൽ വിവാഹമോചന പ്രഖ്യാപനം തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് ആർതിയും പറഞ്ഞു. ഗായിക കെനിഷ ഫ്രാൻസിസുമായി നടന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും പിരിഞ്ഞതും ഈ വർഷമായിരുന്നു. നാലുവർഷത്തെ ദാമ്പ്യത്തിന് ശേഷമായിരുന്നു വിവാഹമോചനം. ഹാർദിക്കിന്റെ ലൈഫ് സ്റ്റൈലും പെരുമാറ്റവുമാണ് വിവാഹമോചനത്തിന് വഴിവച്ചതെന്നാണ് റിപ്പോർട്ടുകൾ.

മിനിസ്ക്രീൻ താരം ദൽജിത് കൗറും ഭർത്താവ് നിഖിൽ പട്ടേലും വേർപിരിഞ്ഞതും ഈ വർഷമായിരുന്നു. മേയിലാണ് വിവാമോചനം പ്രഖ്യാപിച്ചത്. 8 മാസം ഭർത്താവിനൊപ്പം കെനിയയിൽ കഴിഞ്ഞതിന് ശേഷമാണ് ഇവർ കുഞ്ഞിനൊപ്പം ഇന്ത്യയിലെത്തിയത്. നിഖിന്റെ വിവാഹേതര ബന്ധമാണ് കാരണം.

മുതിർന്ന നടി ഹേമമാലിനിയുടെ മകളും നടിയുമായിരുന്ന ഇഷാ ഡിയോളും ഈ വർഷമാണ് വേർപിരിയൽ പ്രഖ്യാപിച്ചത്. ഫെബ്രുവരി ഏഴിനായിരുന്നു പ്രഖ്യാപനം. ബിസിനസുകാരനായ ഭരത് തഖ്താനിയുമായി ഉണ്ടായിരുന്ന 12 വർഷത്തെ ദാമ്പത്യമാണ് അവസാനിപ്പിച്ചത്.

ബോളിവുഡ് നടി ഇഷാ കോപ്പിക്കർ 14 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചതും ഈ വർഷം ജനുവരിയിലായിരുന്നു. ടിമ്മി നാരംഗിനൊപ്പം ഇഷയ്‌ക്ക് ഒരു മകളുണ്ട്.

പാകിസ്താൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും വേർപിരിയൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത് ജനുവരി 21ന്. എന്നാൽ 2022 മുതൽ നടപടികൾ ആരംഭിച്ചിരുന്നു. മാലിക്കിന്റെ വിവാഹേതര ബന്ധങ്ങളായിരുന്നു കാരണം. ഇരുവർക്കും ഒരു മകനുണ്ട്.
















