ഇടുക്കി: പഞ്ചായത്ത് വനിതാ വൈസ് പ്രസിഡൻ്റിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കയ്യേറ്റെ ചെയ്തതായി പരാതി. അതിക്രമം തടയാൻ ശ്രമിച്ച പഞ്ചായത്ത് പ്രസിഡൻ്റിനും മർദ്ദനമേറ്റു. ഇടുക്കി വണ്ണപ്പുറത്താണ് സംഭവം. പരിക്കേറ്റ ഇരുവരും ആശുപത്രിയിലാണ്.
പഞ്ചായത്ത് പദ്ധതികൾക്കായുള്ള വ്യക്തികളെ കണ്ടെത്തുന്നതിനുള്ള മാർക്ക് ഇടുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനിടെ സിപിഎം കാളിയാർ ബ്രാഞ്ച് സെക്രട്ടറി രഞ്ജിത്ത് കണിച്ചാട്ട് ഇരുവരെയും മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. വനിതയെ മർദിച്ചതിനും പട്ടികജാതി വിഭാഗക്കാരനായ പ്രസിഡന്റിനെ കയ്യേറ്റം ചെയ്തതിനും രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
പഞ്ചായത്ത് പ്രസിഡൻ്റ് എം.എ ബിജു, വൈസ് പ്രസിഡൻ്റ് റഹീമ പരീത് എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. വൈസ് പ്രസിഡന്റിന് നേരേ കസേരയുമായി പാഞ്ഞെടുത്തെന്നും തടസ്സം പിടിക്കാനെത്തിയ പ്രസിഡന്റ് എം.എ. ബിജുവിനെ കഴുത്തിന് കുത്തിപ്പിടിച്ച് ഷർട്ട് വലിച്ചുകീറി. രഞ്ജിത്ത് വീശിയ കസേര തട്ടി
റഹീമ പരീത് താഴെവീഴുകയും ചെയ്തു. രണ്ടുപേരെയും ആദ്യം വണ്ണപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കും മാറ്റി.