ബോളിവുഡിലെ പണം വാരൽ ചിത്രമായ ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗത്തിന്റെ ടീസറെത്തി. വിദ്യാബാലൻ തന്റെ ഐക്കോണിക് കാരക്ടറായ “മഞ്ജുലിക” ആയി വീണ്ടുമെത്തുന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ഹൊറർ കോമഡി ജോണറിലെത്തുന്ന ചിത്രം ഹാട്രിക് നേട്ടം കൊയ്യുമെന്നും ആരാധകർ പറയുന്നു.
മലയാളത്തിലെ ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത ഭൂൽ ഭുലയ്യ. 2007 ൽ 32 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം 82.8 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ഇതിൽ ശോഭന അവതരിപ്പിച്ച കഥാപത്രത്തെയാണ് വിദ്യാബാലൻ റിക്രിയേറ്റ് ചെയ്തത്. വിദ്യക്ക് ഏറെ അഭിനന്ദനം ലഭിച്ച പ്രകടനമായിരുന്നു ചിത്രത്തിലേത്.
മണിച്ചിത്രത്താഴ് ഒരു സിനിമ മാത്രമായപ്പോൾ ഹിന്ദിയിൽ ഭൂൽ ഭുലയ്യ രണ്ടാമതും വന്നു. 2022 കാർത്തിക് ആര്യൻ നായകനായ ചിത്രം 266 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. അനീസ് ബസ്മീയായിരുന്നു സംവിധാനം. കിയാര അദ്വാനിയും തബുവും അടക്കമുള്ളവർ പ്രധാന കഥാപാത്രമായി.
Kya Laga Kahaani Khatam Ho Gayi !!
Rooh Baba vs Manjulika..iss Diwali🔥
Teaser Out Now !!The horror epic adventure begins this Diwali 🔥 #BhoolBhulaiyaa3 🤙🏻👻#YeDiwaliBhoolBhulaiyaaVaalihttps://t.co/UJZZZMnng5 @BazmeeAnees @vidya_balan @tripti_dimri23 #BhushanKumar… pic.twitter.com/TmgowGVdWX
— Kartik Aaryan (@TheAaryanKartik) September 27, 2024
ഇതിന് പിന്നാലെ ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗവും സംവിധായകൻ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഈ ദീപവാലിക്ക് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി പോസ്റ്ററും പങ്കുവച്ചിരുന്നു. കാർത്തിക് ആര്യനും കിയാര അദ്വാനിയും ചിത്രത്തിൽ തുടരും. ത്രിപ്തി ദിമ്രിയും മാധുരി ദീക്ഷിതുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടി സീരിസും സിനി1 സ്റ്റുഡിയോസും ചേർന്നാണ് നിർമാണം.















