2024 സെപ്റ്റംബർ 30 (1200 കന്നി 14 ) തിങ്കൾ ചന്ദ്രരാശി ഫലം.
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
വാഹനങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടായേക്കാൻ സാധ്യതയുണ്ട്. സഞ്ചാരശീലം കൂടുകയും തൊഴിൽ ക്ലേശം വർദ്ധിക്കുകയും ചെയ്യും
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
മാതാപിതാക്കൾക്കോ സന്താനങ്ങൾക്കോ രോഗാദിദുരിതം ഉണ്ടാകുവാനും ആശുപത്രിവാസത്തിനും സാധ്യതയുണ്ട്. ഉറക്കക്കുറവ് അനുഭവപ്പെടുകയും അതിയായ ഭയം ഉണ്ടാവുകയും ചെയ്യും
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കുന്നതിനോടൊപ്പം തങ്ങളുടെ രചന പ്രസിദ്ധീകരിക്കാനുള്ള അവസരം ലഭിക്കും. നിനച്ചിരിക്കാത്ത നേരത്ത് ഭാഗ്യം തേടി വരും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
മേലധികാരിയുമായും സഹപ്രവർത്തകരുമായും അനാവശ്യമായ വാക്ക് തർക്കം ഉണ്ടാവാൻ ഇടയുണ്ട്. സ്വത്തു കേസുകളിൽ പ്രതികൂല വിധി ഉണ്ടാകും. കൃഷി സംബന്ധമായ ബിസിനസ്സ് നടത്തുന്നവർക്ക് ധന നഷ്ടമുണ്ടാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
അപ്രതീക്ഷിതമായ ഭാഗ്യനുഭവങ്ങൾ ഉണ്ടാവുകയും സമ്മാനങ്ങളും പാരിതോഷികങ്ങളും ലഭിക്കുവാൻ ഇടയുണ്ട്. സന്താനഭാഗ്യം, മനസന്തോഷം, പ്രശസ്തി, ഉന്നത സ്ഥാനപ്രാപ്തി എന്നിവ ഉണ്ടാകും
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വിദേശവുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നവർക്ക് ഏറ്റവും വേണ്ടപ്പെട്ടവരിൽ നിന്നും ചതി നേരിടാൻ സാധ്യത. ധനക്ലേശം അനുഭവപ്പെടുകയും ചെയ്യും. ആരോഗ്യ കാര്യങ്ങളിൽ വളരെയധികം ജാഗ്രത പാലിക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
സന്താനങ്ങളെ കൊണ്ട് വളരെയധികം അഭിമാനം തോന്നുന്നു നിമിഷങ്ങൾ സംജാതമാകും. രോഗശാന്തി, നിദ്രാസുഖം, സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി എന്നിവ ദൃശ്യമാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. സർക്കാർ ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാവും. സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടായിരുന്ന പ്രതിസന്ധി മാറും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
സർക്കാരിൽ നിന്നും ലോണോ മറ്റ് ആനുകൂല്യങ്ങളോ കൈപ്പറ്റിയിരിക്കുന്നവർക്കു ജപ്തി നോട്ടീസ് ലഭിക്കുവാൻ സാധ്യതയുണ്ട്. ഉദര സംബന്ധമായോ ആമാശയ സംബന്ധമായോ അസുഖമുള്ളവർ ജാഗ്രത പാലിക്കുക.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
അനാവശ്യമായ കൂട്ടുകെട്ടുകൾ ഉണ്ടാകുവാനും ദുർപ്രവർത്തികൾ ചെയ്യുവാനുമുള്ള സാഹചര്യം ഉണ്ടാകും. വ്യവഹാരപരാജയം, ശത്രുക്കളിൽ നിന്ന് ഉപദ്രവം, ബന്ധു ജനങ്ങളുമായി ചേർച്ചക്കുറവ്, ഉദര രോഗം എന്നിവ ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
കുടുംബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത, അന്യ ജനങ്ങളാൽ അറിയപ്പെടുവാനുള്ള ഭാഗ്യം, ഭക്ഷണം സുഖം, ധന നേട്ടം എന്നിവ ഉണ്ടാകും. സമ്മാനങ്ങൾ ലഭിക്കുവാൻ സാധ്യത.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
രോഗശാന്തി, സ്ത്രീകളുമായി അടുത്ത് ഇടപഴകുവാനുള്ള അവസരം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും. ബിസിനസുകാർക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലാഭത്തിൽ ആയി തീരുകയും വൻ ലാഭം ഉണ്ടാകുകയും ചെയ്യും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Daily Prediction By Jayarani E.V